അതിര്‍ത്തിയില്‍ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍; ഉടന്‍ തിരിച്ചടിയെന്ന് മാത്രം പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ തുടങ്ങിയ അതിര്‍ത്തിയിലെ പ്രകോപനം തുടര്‍ന്ന് പാകിസ്ഥാന്‍. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വ്യപകമായി വെടിവയ്പ്പ് തുടരുകയാണ്. കുപ്‌വാര, ഉറി, അഖിനൂര്‍ സെക്ടറുകളിലാണ് വെടിവെപ്പുണ്ടായത്. തുടര്‍ച്ചയായ ഏഴാം ദിവസമാണ് പാകിസ്ഥാന്റെ ഈ പ്രകോപനം. ഇന്ത്യന്‍ സൈന്യവും മറുപടി നല്‍കുന്നുണ്ട്.
വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിനെതിരെ ഇന്ത്യ ശക്തമായ താക്കീത് പാകിസ്ഥാന് നല്‍കിയിരുന്നു. ഇരു രാജ്യങ്ങളുടെയും ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് നടത്തിയ സംഭാഷണത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. എന്നാല്‍ ഇത് മുഖവിലക്കെടുക്കാതെയാണ് വീണ്ടും പാകിസ്ഥാന്‍ പ്രകോപനം തുടരുന്നത്.
കഴിഞ്ഞ ദിവസം നിയന്ത്രണരേഖയിലെ നൗഷേരയില്‍ പാകിസ്താന്‍ ആര്‍മി പോസ്റ്റുകളില്‍ നിന്ന് ഒരു പ്രകോപനവും ഉണ്ടാകാതെ വെടിവെപ്പുണ്ടായിരുന്നു. നൗഷേരക്ക് പുറമേ സുന്ദര്‍ബാനി, അഖ്‌നൂര്‍ സെക്ടറുകളിലും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായിട്ടുണ്ട്.
പാകിസ്ഥാന് തിരിച്ചടി നല്‍കാന്‍ സേനാ മേധാവികള്‍ക്ക് പ്രധാനമന്ത്രി പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയതിനു പിന്നാലെയാണ് ഈ പ്രകോപനം ശക്തമായിരിക്കുന്നത്. എന്നാല്‍ ഈ തിരിച്ചടി എപ്പോള്‍ എന്നതില്‍ തീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. ഉടന്‍ തിരിച്ചടി എന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here