ഇന്ത്യക്ക് പിന്തുണയുമായി റഷ്യ; ഭീകരവാദം തുടച്ച് നീക്കണമെന്ന് പുതിന്‍; പാകിസ്ഥാന്റെ പേടി കൂടും

പഹല്‍ഗാം ഭീകരാക്രമണത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ചടി പ്രതീക്ഷിച്ചിരിക്കുന്ന പാകിസ്ഥാന്റെ നെഞ്ചിടിപ്പ് വര്‍ദ്ധിപ്പിക്കുന്ന പ്രഖ്യാപനം എത്തി. ഇന്ത്യക്ക് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് റഷ്യ. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ഫോണ്‍ വിളിച്ചാണ് പിന്തുണ അറിയിച്ചത്.

ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇന്ത്യക്ക് ഒപ്പമുണ്ടാകും. ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെയും അവരെ പിന്തുണയ്ക്കുന്നവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം എന്നും പുതിന്‍ പറഞ്ഞതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പാകിസ്ഥാന് തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. പിന്നാലെ പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയ്ക്കോ ചൈനയ്ക്കോ കഴിയുമെന്ന് പാകിസ്ഥാന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ തങ്ങള്‍ ഇന്ത്യക്കൊപ്പമാണെന്ന് ഉറപ്പിച്ച് പറഞ്ഞിരിക്കുകയാണ് റഷ്യ.

പാകിസ്ഥാന് സഹായവുമായി തുര്‍ക്കി രംഗത്തെത്തിയിരുന്നു. തുര്‍ക്ക് സൈന്യത്തിന്റെ യുദ്ധകപ്പലുകള്‍ പാകിസ്ഥാന്‍ തീരത്ത് എത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. നേരത്തെ തുര്‍ക്കിയുടെ യുദ്ധവിമാനങ്ങളും പാകിസ്ഥാനില്‍ എത്തിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top