പഹൽഗാം ആക്രമണത്തിന് ധനസഹായം ലഭിച്ചത് വിദേശ രാജ്യങ്ങളിൽ നിന്ന്; എൻഐഎ വിവരങ്ങൾ പുറത്ത്

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത് 26 നിരപരാധികളായ വിനോദസഞ്ചാരികളാണ്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത ലഷ്‌കർ അനുബന്ധ സംഘടനയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിന്റെ (TRF) ധനസഹായത്തെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസിയ്ക്ക് (NIA) ലഭിച്ചത് നിർണായക വിവരങ്ങൾ ആണ്.

ഇന്ത്യാ വിരുദ്ധ തീവ്രവാദവുമായി ബന്ധപ്പെട്ട 463 ഫോൺ കോളുകൾ എൻഐഎ പരിശോധിച്ചിരുന്നു. ഇതുവഴിയാണ് ടിആർഎഫിന്റെ ധനസഹായത്തെ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. പാകിസ്ഥാൻ, മലേഷ്യ, ഗൾഫ് രാജ്യങ്ങളിൽ നിന്നാണ് ഭീകരവാദത്തിന് വേണ്ട സഹായം ലഭിച്ചതെന്നാണ് കണ്ടെത്തൽ.


മലേഷ്യക്കാരനായ യാസിർ ഹയാത്ത് വഴി ടിആർഎഫിന് ഏകദേശം 9 ലക്ഷം രൂപയാണ് ധനസഹായമായി ലഭിച്ചത്. അതോടൊപ്പം ലഷ്‌കർ-ഇ-തൊയ്ബയുടെ മോസ്റ്റ് വാണ്ടഡ് ഭീകരനായ സാജിദ് മിറിന്റെ ശൃംഖലയുമായി ബന്ധവും സ്ഥാപിച്ചു. ഇവരുടെ മൊബൈൽ ഡാറ്റ, സോഷ്യൽ മീഡിയ ചാറ്റുകൾ, ബാങ്ക് ഇടപാടുകൾ, കോൾ റെക്കോർഡുകൾ എന്നിവയിൽ നിന്നും കണ്ടെത്തിയത് നിർണായക വിവരങ്ങളാണ്. ശ്രീനഗറിലും ജമ്മു കശ്മീരിലെ ഹന്ദ്വാരയിലും നടത്തിയ റെയ്ഡുകളിലാണ് ഈ തെളിവുകൾ ലഭിച്ചത്.

പഹൽഗാം ആക്രമണത്തിന് തൊട്ടുപിന്നാലെ തന്നെ പാകിസ്ഥാന്റെ ഭീകര ഫണ്ടിംഗ് പ്രവർത്തനങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക് മതിയായ തെളിവുകൾ ലഭിച്ചിരുന്നു. 2018ൽ കള്ളപ്പണം വെളുപ്പിക്കലിൽ പാകിസ്ഥാനെ ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്‌സ് (FATF) ഗ്രേ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ 2022ൽ ഇസ്ലാമാബാദിനെ പട്ടികയിൽ നിന്നും ഒഴുവാക്കുകയായിരുന്നു. ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടതിനാൽ, വിദേശ സഹായം ലഭിക്കുന്നതിൽ പാകിസ്ഥാന് വളരെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top