പഹൽഗാം ആക്രമണത്തിൽ നിർണായക അറസ്റ്റ്; പിടിയിലായവർക്ക് ലഷ്കറെ ത്വയിബ ബന്ധം
June 22, 2025 12:37 PM

പഹൽഗാം ആക്രമണത്തിൽ നിർണായക അറസ്റ്റ് നടത്തയ് എൻഐഎ. പിടിയിലായത് പഹൽഗാം നിവാസികൾ .ആക്രമണം നടത്തിയ പാകിസ്ഥാൻ ഭീകരർക്ക് അഭയം നൽകിയതിനാണ് അറസ്റ്റ്. അറസ്റ്റിലായത് ബട്കോട്ടിൽ നിന്നുള്ള പർവേസ് അഹമ്മദ് ജോത്തറും ഹിൽ പാർക്കിൽ നിന്നുള്ള ബഷീർ അഹമ്മദ് ജോത്തറും.
ഭീകരാക്രമണത്തിൽ പങ്കെടുത്തത് മൂന്ന് ലഷ്കറെ ഭീകരർ എന്ന് അറസ്റ്റിലായവരുടെ മൊഴി. ഭീകരർക്ക് നേരിട്ട് സഹായം നൽകിയവരെയാണ് അറസ്റ്റ് ചെയ്തത്. ഭീകരർക്ക് അഭയം, ഭക്ഷണം, ആയുധങ്ങളും സാധനങ്ങളും എത്തിച്ചു നൽകിയെന്നും അറസ്റ്റിലായവർ. ഇവരെ പിടികൂടാനായത് പഹൽഗാം ഭീകരാക്രമണം നടന്ന് രണ്ട് മാസത്തിന് ശേഷം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here