ഇന്ത്യ പാകിസ്താനോട് യാചിച്ചു; ട്രംപിനോട് അപേക്ഷിച്ചു; നുണകൾക്ക് മേൽ നുണകൾ പറഞ്ഞ് അസിം  മുനീർ

ഇന്ത്യക്കെതിരെ പ്രകോപനപരമായ ആരോപണങ്ങൾ തുടർന്ന് പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീർ. ഇന്ത്യ പാകിസ്ഥാൻ സംഘർഷത്തിൽ നടന്ന വെടി നിർത്തലുമായി ബന്ധപ്പെട്ട് പെരും നുണകൾ പറഞ്ഞുകൊണ്ടാണ് മുനീർ ഇപ്രാവശ്യം വാർത്തകളിൽ നിറയുന്നത്. വെടിനിർത്തലിന് വേണ്ടി ഇന്ത്യ യാചിച്ചെന്നും പ്രശ്നത്തിൽ ഇടപെടാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപിനോട് അപേക്ഷിച്ചുമാണ് പാക് സൈനിക മേധാവിയുടെ വാദം. ബെൽജിയത്തിലെ ബ്രസ്സൽസിൽ പാക്ക് പ്രവാസികളെ അഭിസംബോധന ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read : അസിം മുനീർ സ്യൂട്ടിട്ട ഒസാമ ബിൻ ലാദൻ; ഇന്ത്യക്ക് നേരെ ഭീഷണി മുഴക്കിയ പാക് സൈനിക മേധാവിക്കെതിരെ മുൻ പെന്റ​ഗൺ ഉദ്യോ​ഗസ്ഥൻ

ഇന്ത്യ യുദ്ധത്തിൽ കനത്ത തിരിച്ചടി നേരിട്ടെന്നും ഇന്ത്യൻ വിമാനങ്ങൾ തകർക്കാൻ കഴിഞ്ഞെന്നും മുനീർ വീമ്പിളക്കി. ഓപ്പറേഷൻ സിന്ദുറിൽ കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ പാക്കിസ്ഥാനാണ് വെടിനിർത്തൽ ആവശ്യം ഉന്നയിച്ചതെന്ന യാഥാർഥ്യം നിലനിൽക്കെയാണ് സൈനിക മേധാവി പച്ചക്കള്ളം പറഞ്ഞത്. ഇന്ത്യക്ക് നേരെ ആണവായുധങ്ങൾ പ്രയോഗിക്കാൻ പോലും മടിക്കില്ല എന്ന് മുനീർ കഴിഞ്ഞ ദിവസങ്ങളിൽ പറഞ്ഞിരുന്നു.

Also Read : ‘കാശ്മീർ പാകിസ്ഥാൻറെ ജീവനാഡി’; അമേരിക്കയിൽ നിന്ന് ഇന്ത്യയെ വെല്ലുവിളിച്ച് പാക്‌ സൈനിക മേധാവി

റാവൽപിണ്ടിയിലെ തന്ത്രപ്രധാനമായ നൂർ ഖാൻ വ്യോമതാവളം ഇന്ത്യൻ സൈന്യം ആക്രമിച്ചതിന് പിന്നാലെയായിരുന്നു പാക്കിസ്ഥാൻ വെടിനിർത്തലിന് അഭ്യർഥിക്കുന്ന കാര്യം അമേരിക്ക അറിയിച്ചത്. യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് മെയ് 10ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനെ ഇതിനായി വിളിച്ചത്. വെടിനിർത്തൽ ആവശ്യം പാക്കിസ്താൻ നേരിട്ട് ഉന്നയിക്കട്ടെ എന്നായിരുന്നു ഇന്ത്യൻ നിലപാട്. തുടർന്ന് നടത്തിയ സംഭാഷണങ്ങൾക്കൊടുവിലാണ് വെടിനിർത്തൽ യാഥാർഥ്യമായത്. മൂന്നാം കക്ഷിയുടെ ഇടപെടൽ ഉണ്ടായിട്ടില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top