‘കാശ്മീർ പാകിസ്ഥാൻറെ ജീവനാഡി’; അമേരിക്കയിൽ നിന്ന് ഇന്ത്യയെ വെല്ലുവിളിച്ച് പാക്‌ സൈനിക മേധാവി

പാക്‌ സൈനിക മേധാവി അസിം മുനീർ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾ തുടരുന്നു. ഫ്ലോറിഡയിലെ ടാമ്പയിൽ പാകിസ്ഥാൻ പ്രവാസികളെ അഭിസംബോധന ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിനിടയിലാണ് കശ്മീർ പാകിസ്ഥാന്റെ ജീവ നാഡിയാണെന്ന വിവാദ പരാമർശം അസിം നടത്തിയത്. സമീപകാലത്ത് ഇന്ത്യയിൽ നിന്നുണ്ടായ ആക്രമണത്തിന് കൃത്യമായ തിരിച്ചടി നൽകിയെന്നും ഏതുതരത്തിലുള്ള ആക്രമണത്തെയും നേരിടാൻ പാകിസ്ഥാൻ സജ്ജമാണെന്നും അസിം പറഞ്ഞു.

Also Read : ട്രംപിനെതിരെ മോദി; ഇന്ത്യ അമേരിക്ക ബന്ധം വഷളാകുന്നു

അമേരിക്കൻ സന്ദർശനത്തിനിടെ ഇന്ത്യക്കെതിരെ പാക്‌ സൈനിക മേധാവി ഭീഷണി ഉയർത്തുന്നത് ഇതാദ്യമല്ല. “പാകിസ്ഥാൻ ആണവായുധമുള്ള രാജ്യമാണ്, ഞങ്ങൾ തകരുകയാണെന്ന് തോന്നിയാൽ ലോകത്തെ പകുതി രാജ്യങ്ങളേയും തകർക്കുമെന്നാണ്” അസിം മുനീർ ഇന്നലെ പറഞ്ഞിരുന്നു. അമേരിക്കയിലെ ഫ്ലോറിഡയില്‍‌ പാക് ബിസിനസുകാർ ഒരുക്കിയ വിരുന്നിലാണ് അസിം അത്തരമൊരു വിവാദ പരാമർശം നടത്തിയത്.

Also Read : താരിഫ് വർദ്ധന അമേരിക്കൻ സായിപ്പിൻ്റെ അടുക്കള പൂട്ടിക്കും; സുഗന്ധ വ്യഞ്ജനങ്ങളുടെ വില കുത്തനെ കൂടുമെന്ന് ന്യൂയോർക്ക് ടൈംസ്

സിന്ധു നദീജലകരാർ താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ നീക്കം 250 ദശലക്ഷം ആളുകളെ പട്ടിണിയിലേക്ക് തള്ളിവിടുമെന്ന് മുനീർ‌ പറഞ്ഞു. “ഇന്ത്യ ഒരു അണക്കെട്ട് പണിയുന്നതുവരെ ഞങ്ങൾ കാത്തിരിക്കും, അങ്ങനെ ചെയ്യുമ്പോൾ, 10 മിസൈലുകൾ ഉപയോഗിച്ച് ഞങ്ങൾ അത് നശിപ്പിക്കും” മുനീർ ഭീഷണി ഉയർത്തി.

“സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബ സ്വത്തല്ല. നമുക്ക് മിസൈലുകൾക്ക് ഒരു കുറവുമില്ല” എന്നും അസിം മുനീർ പറഞ്ഞു. അമേരിക്കയിൽ നിന്ന് വിദേശ രാജ്യത്തിന്റെ സൈനിക തലവൻ മറ്റൊരു രാജ്യത്തിനെതിരെ ആണവ ഭീഷണി ഉയരുന്നത് ഇതാദ്യമാണ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top