പാക് സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്ന് വീണ് 5 മരണം; അപകടം പരിശീലന പറക്കലിനിടെ

പാക് സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്നുവീണ് 5 മരണം. രണ്ട് ഓഫീസർമാർ ഉൾപ്പെടെ അഞ്ച് പാകിസ്ഥാൻ സൈനികർ മരിച്ചതായാണ് വിവരം. ഗിൽഗിറ്റ്-ബാൾട്ടിസ്ഥാൻ മേഖലയിൽ ഇന്ന് രാവിലെയാണ് സംഭവം. പതിവ് പരിശീലനത്തിനിടെ ഹെലികോപ്റ്ററിൽ സാങ്കേതിക തകരാർ സംഭവിച്ചതാണ് അപകടത്തിന് കാരണം.
രണ്ട് പൈലറ്റുമാർ, രണ്ട് ജീവനക്കാർ, ഒരു ഫ്ലൈറ്റ് എഞ്ചിനീയർ എന്നിവരാണ് എംഐ-17 വിമാനത്തിലുണ്ടായിരുന്നത്. പുതുതായി നിർദ്ദേശിക്കപ്പെട്ട ഹെലിപാഡിൽ പരീക്ഷണ ലാൻഡിംഗിനിടെയാണ് ഹെലികോപ്റ്റർ തകർന്നു വീണത്. വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കിടെ ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിൽ എംഐ-17 ഹെലികോപ്റ്റർ തകർന്ന് അഞ്ച് ജീവനക്കാരും പൈലറ്റുമാരും കൊല്ലപ്പെട്ടതിന് തൊട്ടു പിന്നാലെയാണ് അടുത്ത സംഭവം.
പാകിസ്ഥാനിൽ ഹെലികോപ്റ്റർ അപകടങ്ങൾ പതിവ് കാഴ്ചയാവുകയാണ്. 2024ൽ എണ്ണക്കമ്പനി ജീവനക്കാരുമായി പോയ ഒരു ചാർട്ടേഡ് ഹെലികോപ്റ്റർ വിമാനയാത്രയ്ക്കിടെ എഞ്ചിൻ തകരാറിനെ തുടർന്ന് വടക്കൻ വസീറിസ്ഥാനിൽ തകർന്നുവീണു. പൈലറ്റ് അടിയന്തര ലാൻഡിംഗിന് ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 2022ൽ ബലൂചിസ്ഥാനിൽ ഉണ്ടായ അപകടത്തിൽ ആറ് പാകിസ്ഥാൻ ആർമി ഉദ്യോഗസ്ഥരാണ് മരിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here