സാധാരണക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍; കനത്ത തിരിച്ചടി സേന നല്‍കിയെന്ന് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. ഫത്ത മിസൈല്‍ ഉപയോഗിച്ച് ആക്രമണം നടത്താനാണ് ശ്രമിച്ചത്. അതിര്‍ത്തിയില്‍ ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് പ്രകോപനം സൃഷ്ടിച്ചു. ഇവയെ ഫലപ്രദമായി ചെറുക്കുക മാത്രമല്ല, ശക്തമായ തിരച്ചടി നല്‍കിയാതയും ഔദ്യോഗികമായി ഇന്ത്യ വിശദീകരിച്ചു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി, കേണല്‍ സോഫിയ ഖുറേഷി, വിങ് കമാന്‍ഡര്‍ വ്യോമിക സിങ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തിലാണ് തിരിച്ചടികള്‍ വ്യക്തമാക്കിയത്.
പാക് ആക്രമണത്തില്‍ ഉധംപുര്‍, പഠാന്‍കോട്ട്, ആദംപുര്‍, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളില്‍ നേരിയ നാശനഷ്ടങ്ങളുണ്ടായി. സൈനികര്‍ക്ക് പരുക്കും പറ്റിയിട്ടുണ്ട്. ആശുപത്രിയും സ്‌കൂളും പാകിസ്ഥാന്‍ ലക്ഷ്യമിട്ടു. സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള പാക് ഭീരുത്വത്തിന് അതേ രീതിയില്‍ തന്നെ മറുപടി നല്‍കിയിട്ടുണ്ട്. പാക്കിസ്ഥാന്റെ സൈനിക കേന്ദ്രങ്ങള്‍ ആക്രമിച്ചാണ് ഇന്ത്യ പ്രതികാരം ചെയ്തത്.
റഫീഖി, മുറീദ്, ചക്ലാല, റഹീം യാര്‍ ഖാന്‍, സുകൂര്‍ എന്നിവിടങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ക്രമണം നടത്തി. പസ്രൂര്‍, സിയാല്‍കോട്ട് എന്നീ റഡാര്‍ സ്റ്റേഷനുകളും തകര്‍ത്തു. ഇന്ത്യിലെ സേനാതാവളങ്ങളെല്ലാം സുരക്ഷിതമാണ്. ഇവയെല്ലാ തകര്‍ത്തു എന്ന്പാകിസ്ഥാന്‍ വ്യാജ അവകാശവാദവുമായി രംഗത്ത് എത്തിയിട്ടുണ്ട്. പ്രകോപനം തുടര്‍ന്നാൽ ഇനിയും തിരിച്ചടി ഉണ്ടാകുമെന്ന മുന്നയിപ്പും നല്‍കിയാണ് സംഘം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here