മധ്യസ്ഥർ ഇല്ലെന്ന് ഇന്ത്യ, ഉണ്ടെന്ന് പാകിസ്ഥാൻ; ക്രെഡിറ്റ് ഏറ്റെടുക്കാൻ ട്രംപിന് പിന്നാലെ ചൈനയും; ഓപ്പറേഷൻ സിന്ദൂറിൽ പുതിയ നയതന്ത്രപ്പോര്

ഇന്ത്യ-പാകിസ്ഥാൻ സംഘർഷം ലഘൂകരിക്കാൻ മധ്യസ്ഥത വഹിച്ചെന്ന ചൈനീസ് വാദത്തെ പിന്തുണച്ച് പാകിസ്ഥാൻ. ഓപ്പറേഷൻ സിന്ദൂറിനിടെ ഇന്ത്യയുമായി വെടിനിർത്തൽ കരാറിലെത്താൻ ചൈനീസ് നേതൃത്വം ഇടപെട്ടുവെന്നത് വസ്തുതയാണെന്ന് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. നേരത്തെ ഈ വിഷയത്തിൽ വ്യക്തമായ മറുപടി നൽകാതിരുന്ന പാകിസ്ഥാന്റെ പെട്ടെന്നുള്ള ഈ നിലപാടുമാറ്റം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Also Read : ഓപ്പറേഷൻ സിന്ദൂറിൻ്റെ ക്ഷീണം മാറിയോ; വീണ്ടും തയ്യാറെടുത്ത് ഇന്ത്യ

ഇന്ത്യ-പാക് അതിർത്തിയിൽ സംഘർഷം മൂർച്ഛിച്ച ഘട്ടത്തിൽ ചൈനീസ് നേതൃത്വം പാകിസ്ഥാൻ ഭരണകൂടവുമായി നിരന്തരം സമ്പർക്കം പുലർത്തിയിരുന്നുവെന്ന് പാകിസ്ഥാൻ വക്താവ് അറിയിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ചൈന ഇന്ത്യൻ നേതൃത്വവുമായും ചില ചർച്ചകൾ നടത്തിയതായാണ് പാകിസ്ഥാൻ ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഏഷ്യയിലെ സമാധാനാന്തരീക്ഷം തകരാതിരിക്കാൻ ചൈന നടത്തിയ നയതന്ത്ര നീക്കങ്ങളുടെ ഫലമായാണ് വെടിനിർത്തൽ ഉണ്ടായതെന്നാണ് പുതിയ അവകാശവാദം. മുൻപ് ഇതേ അവകാശവാദങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോൾഡ് ട്രംപ് രംഗത്തെത്തിയിരുന്നു. ആ വാദത്തെയും ഇന്ത്യ തള്ളിക്കളഞ്ഞെങ്കിലും പാകിസ്ഥാൻ ട്രംപിനെ അനുകൂലിക്കുകയായിരുന്നു.

Also Read : ‘ഓപ്പറേഷൻ സിന്ദൂർ’ ഇപ്പോഴും തുടരുന്നു; പാക് നാവികസേനയെ തളച്ചിട്ട് ഇന്ത്യൻ നേവി

ചൈനയുടെ മധ്യസ്ഥതാ അവകാശവാദങ്ങളെ ഇന്ത്യ നേരത്തെ തന്നെ തള്ളിക്കളഞ്ഞിട്ടുള്ളതാണ്. അയൽരാജ്യങ്ങൾ തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളിൽ മൂന്നാമതൊരു രാജ്യത്തിന്റെ ഇടപെടൽ ആവശ്യമില്ലെന്നതാണ് ഇന്ത്യയുടെ എക്കാലത്തെയും നിലപാട്. അതിർത്തിയിലെ നീക്കങ്ങൾ തികച്ചും സൈനികവും നയതന്ത്രപരവുമായ തീരുമാനങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് ഇന്ത്യ ആവർത്തിച്ചു വ്യക്തമാക്കുന്നു. ആഗോളതലത്തിൽ തങ്ങളുടെ നയതന്ത്ര കരുത്ത് തെളിയിക്കാൻ ചൈന നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായാണ് ഈ പുതിയ വെളിപ്പെടുത്തലുകൾ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top