ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് നീട്ടി പാകിസ്ഥാൻ; വ്യോമപാത വിലക്കിയത് ഒരുമാസത്തേക്ക്..

ഇന്ത്യൻ വിമാനങ്ങൾ പാകിസ്ഥാൻ്റെ വ്യോമപാത ഉപയോഗിക്കുന്നത് വിലക്കിയുള്ള നടപടി വീണ്ടും നീട്ടി. ഒരു മാസത്തേക്കാണ് ഇത്തവണ വിലക്ക് നീട്ടിയിരിക്കുന്നത്. പാകിസ്ഥാൻ എയർപോർട്സ് അതോറിറ്റിയുടെതാണ് (പിഎഎ) നടപടി. പഹൽഗാം ആക്രമണത്തിന് ഇന്ത്യ തിരിച്ചടി നൽകിയതിന് പിന്നാലെയാണ് പാകിസ്ഥാൻ്റെ വിലക്ക് വന്നത്.

ഇന്ത്യൻ എയർലൈൻസ് വിമാനങ്ങൾക്ക് മാത്രമല്ല, ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത എല്ലാ വിമാനങ്ങൾക്കും ഈ വിലക്കുണ്ട്. മറ്റു രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്ത ഇന്ത്യൻ എയർലൈനുകളുടെ വിമാനങ്ങൾക്കും ഈ നിയന്ത്രണം ബാധകമായിരിക്കും.
ഓഗസ്റ്റ് 24 പുലർച്ചെ വരെയാണ് വിലക്ക് നീട്ടിയിരിക്കുന്നത്. സിവിൽ വിമാനങ്ങൾക്ക് പുറമേ സൈനിക വിമാനങ്ങൾക്കും നിരോധനമുണ്ട്.

എന്നാൽ വ്യോമപാത അടച്ചതിനുള്ള കാരണം പുതിയ ഉത്തരവിൽ പറഞ്ഞിട്ടില്ല. ഏപ്രിൽ 24നാണ് പാകിസ്ഥാൻ വ്യോമപാതയിൽ വിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് ഇത് പല തവണ നീട്ടുകയും ചെയ്തു. വ്യോമപാതയിലുള്ള ഈ നിയന്ത്രണം കാരണം രാജ്യാന്തര സർവീസുകൾ കൂടുതൽ സമയമെടുത്താണ് യാത്ര ചെയ്യുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top