ഓപ്പറേഷൻ സിന്ദൂർ വിദേശ ദൗത്യത്തിന് പാരഡിയുമായി പാകിസ്ഥാൻ; പ്രതിനിധിസംഘത്തെ ബിലാവൽ ഭൂട്ടോ നയിക്കും!!

പഹൽഗാം ഭീകരാക്രമണം മുതൽ ഓപ്പറേഷൻ സിന്ദൂർ വരെ പാക്കിസ്ഥാൻ വരെ കൊണ്ടെത്തിച്ച പാക്കിസ്ഥാൻ്റെ ഇടപെടലുകളെക്കുറിച്ച് വിശദീകരിക്കാൻ വിദേശരാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ ഇന്ത്യ പദ്ധതിയിട്ടതിന് പിന്നാലെ ഇതിന് അനുകരണവുമായി പാക്കിസ്ഥാൻ. വിവിധ രാജ്യങ്ങളിലേക്ക് പ്രതിനിധി സംഘത്തെ അയക്കാൻ തീരുമാനിച്ചതായി പി പി പി ചെയർമാനും പാകിസ്ഥാൻ മുൻ വിദേശ കാര്യമന്ത്രിയുമായ ബിലാവൽ ഭൂട്ടോ എക്സിൽ പോസ്റ്റുചെയ്തു.
പ്രതിനിധി സംഘത്തെ നയിക്കാൻ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് തന്നോട് ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. സമാധാനത്തിനായുള്ള പാകിസ്ഥാൻ്റെ വാദം ആഗോള വേദികളിൽ അവതരിപ്പിക്കാൻ തന്നെ നിയോഗിച്ചെന്ന് ബിലാവൽ പറഞ്ഞു. ഈ ഉത്തരവാദിത്തം ഏറ്റെടുക്കാനും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പാകിസ്ഥാനെ സേവിക്കാൻ പ്രതിജ്ഞാബദ്ധനായിരിക്കുന്നതിൽ അഭിമാനം തോന്നുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി ആദംപൂർ വ്യോമത്താവളം സന്ദർശിച്ച് സൈനികർക്ക് ആവേശം പകർന്നതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് സിയാൽക്കോട്ടിലെ സൈനിക കേന്ദ്രം സന്ദർശിച്ച് പാകിസ്ഥാൻ സൈനികരെ അഭിസംബോധന ചെയ്തിരുന്നു. ഏതാണ്ട് ഇതേ മാതൃകയിലാണ് വിദേശദൗത്യത്തിലും പാക്കിസ്ഥാൻ ഇന്ത്യയെ അനുകരിക്കുന്നത്. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ഉൾപ്പെടെയുള്ള നേതാക്കളും പരിചയസമ്പന്നരായ നയതന്ത്രജ്ഞരും ഉൾപ്പെട്ട സംഘം വരുന്ന 22 മുതലാണ് രാജ്യങ്ങൾ സന്ദർശിക്കുക.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here