2023 മുതല്‍ പാകിസ്ഥാനു വേണ്ടി ചാരവൃത്തി; രാജസ്ഥാന്‍ സ്വദേശി പത്താന്‍ഖാന്‍ അറസ്റ്റില്‍

പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐക്കു വേണ്ടി ചാരവൃത്തി നടത്തിയതിന് ഒരാള്‍ അറസ്റ്റില്‍. രാജസ്ഥാന്‍ ജയ്‌സാല്‍മേര്‍ സ്വദേശി പത്താന്‍ഖാന്‍ ആണ് അറസ്റ്റിലായത്. രാജസ്ഥാന്‍ ഇന്റലിജന്‍സാണ് ഇയാളെ അറസ്റ്റ് ചെയ്തത്.2013 ല്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതിന് ശേഷമാണ് ഇയാള്‍ ചാരപ്രവൃത്തി തുടങ്ങിയത്.

ഇതിനായി ഐഎസ്‌ഐ ഉദ്യോഗസ്ഥര്‍ ഇയാള്‍ക്ക് പ്രത്യേകം പരിശീലനം നല്‍കിയിരുന്നു. നിരവധി തവണ പണവും കൈമാറിയിട്ടുണ്ടെന്നാണ് വിവരം. പാക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടുകയും അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങളടക്കം കൈമാറുകയും ചെയ്തുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജയ്‌സാസ്‌മേറിലെ അതിര്‍ത്തി സംബന്ധിച്ച വിവരങ്ങളായിരുന്നു കൈമാറിയത്. ഒഫിഷ്യല്‍ സീക്രട്‌സ് ആക്ട് 1923 ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top