പാകിസ്താന് കൈ കൊടുക്കാതെ ഇന്ത്യ; പ്രതിഷേധവുമായി പാക് അധികൃതര്‍

ഏഷ്യാ കപ്പിൽ വിജയിച്ച ശേഷം പാകിസ്ഥാൻ താരങ്ങൾക്ക് കൈ കൊടുക്കാതിരുന്ന ഇന്ത്യൻ ടീം അംഗങ്ങളുടെ നടപടിക്കെതിരെ പ്രതിഷേധമറിയിച്ച് പാകിസ്ഥാൻ. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിലാണ് പാക് ടീം പ്രതിഷേധം അറിയിച്ചത്. ഇന്ത്യൻ താരങ്ങളുടെ നടപടി സ്പോർട്‌മാൻ സ്‌പിരിറ്റിനു വിരുദ്ധമെന്ന് പാക് ക്രിക്കറ്റ് ബോർഡും അറിയിച്ചു.

Also Read : ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില; 10 സെക്കന്റിന് 12 ലക്ഷം

കഴിഞ്ഞ ദിവസം ദുബായില്‍ നടന്ന കളിക്കിടെ ടോസിനു ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും പാകിസ്താന്‍ ക്യാപ്റ്റന്‍ സല്‍മാന്‍ ആഗയും മുഖത്തോടു മുഖം നോക്കാനോ, ഹസ്തദാനം ചെയ്യാനോ തയ്യാറായിരുന്നില്ല. മത്സരശേഷം ഇരു ടീമുകളും കൈക്കൊടുത്ത് പിരിയുമെന്ന് പ്രതീക്ഷിച്ചിരുന്നു. പക്ഷെ അതുമുണ്ടായില്ല. കളി ജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീം നേരെ ഡ്രസിങ് റൂമില്‍ കയറി വാതിലടയ്ക്കുകയായിരുന്നു.

Also Read : പാക് സൈന്യത്തിന്റെ ഹെലികോപ്റ്റർ തകർന്ന് വീണ് 5 മരണം; അപകടം പരിശീലന പറക്കലിനിടെ

ഞങ്ങൾ കൈകൊടുക്കാൻ തയ്യാറായിരുന്നെന്നും എന്നാൽ എതിർ ടീം അംഗങ്ങൾ അതിനു തയ്യാറാകാത്തത് നിരാശപ്പെടുത്തി എന്നും പാക് പരിശീലകൻ മൈക്ക് ഹെസ്സൻ പറഞ്ഞു. പഹൽഗാം ഭീകരാക്രമണവും തുടർന്നുള്ള ഓപ്പറേഷൻ സിന്ദൂറിനും ശേഷം ആദ്യമാണ് ഇന്ത്യ- പാക് ടീമുകൾ നേർക്കുനേർ വന്നത്. പാകിസ്ഥാനെതിരെ നേടിയ ആധികാരിക വിജയം രാജ്യത്തിൻ്റെ സൈനികർക്കാണ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് സമർപ്പിച്ചത്. പഹൽഗാം ഭീകാരക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്കൊപ്പമാണെന്നും ക്യാപ്റ്റൻ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top