21 ദിവസത്തിന് ശേഷം ബിഎസ്എഫ് ജവാനെ മോചിപ്പിച്ച് പാകിസ്ഥാന്‍; അട്ടാരി അതിര്‍ത്തി വഴി ഇന്ത്യക്ക് കൈമാറി

അബദ്ധത്തില്‍ നിയന്ത്രണ രേഖ മറികടന്നതിന് കസ്റ്റഡിയില്‍ എടുത്ത ബിഎസ്എഫ് ജവാനെ വിട്ടയച്ച് പാകിസ്ഥാന്‍. പാക് റേഞ്ചേഴ്‌സ് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാന്‍ പൂര്‍ണം കുമാര്‍ ഷായെ ആണ് വിട്ടയച്ചത്. അട്ടാരി അതിര്‍ത്തി വഴി ജവാന്‍ ഇന്ത്യയിലെത്തിയതായി ബിഎസ്എഫ് സ്ഥിരീകരിച്ചു.
ഏപ്രില്‍ 23ന് അതിര്‍ത്തിയില്‍ കര്‍ഷകരെ നിരീക്ഷിച്ചു കൊണ്ടിരിക്കെ പൂര്‍ണം കുമാര്‍ ഷാ അതിര്‍ത്തി കടന്നത്. അതിര്‍ത്തിക്കും സീറോ ലൈനിനും ഇടയിലുള്ള മരച്ചുവട്ടില്‍ തണല്‍ തേടി നിന്നപ്പോഴാണ് പാക് റേഞ്ചേഴ്‌സ് കസ്റ്റഡിയില്‍ എടുത്തത്. ജവാനെ വിട്ടു കിട്ടാനായി ഇന്ത്യ അന്ന് മുതല്‍ ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ പാകിസ്ഥാന്‍ പ്രതികരിച്ചില്ല.
ഇതിനിടെ പഹല്‍ഗാം ഭീകരാക്രമണത്തിന് തിരച്ചടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ ഇന്ത്യ ആരംഭിക്കുകയും ചെയ്തു. ഇതോടെ ജവാന്റെ സുരക്ഷയില്‍ കടുത്ത ആശങ്ക ഉയര്‍ന്നു. എന്നാല്‍ വെടിനിര്‍ത്തല്‍ പ്രബല്യത്തില്‍ വന്നതോടെ ജവാനെ വിട്ടയക്കാന്‍ പാകിസ്ഥാന്‍ തീരുമാനിക്കുകയായിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here