എയർഫോഴ്സും ഷാഡോ ഗവൺമെന്റും സ്ഥാപിക്കാൻ പാക് താലിബാൻ; വെല്ലുവിളികളിൽ വിറങ്ങലിച്ച് പാകിസ്ഥാൻ

പാകിസ്താനിൽ സുരക്ഷാ ഭീതി വർദ്ധിപ്പിച്ചുകൊണ്ട് നിരോധിത ഭീകര സംഘടനയായ ‘തെഹ്രീകെ താലിബാൻ പാകിസ്താൻ’ (ടിടിപി) പുതിയ സംഘടനാ സംവിധാനം പ്രഖ്യാപിച്ചു. 2026ലേക്കുള്ള തങ്ങളുടെ സൈനിക പദ്ധതികളുടെ ഭാഗമായി എയർഫോഴ്സ് സേനയെ ഉൾപ്പെടെ ഒരുക്കിയതായാണ് സംഘടന വെളിപ്പെടുത്തിയിരിക്കുന്നത്. പാകിസ്താൻ സൈന്യത്തിന് വലിയ തലവേദന സൃഷ്ടിക്കുന്നതാണ് ടിടിപിയുടെ ഈ പുതിയ നീക്കങ്ങൾ.

ആധുനിക യുദ്ധതന്ത്രങ്ങളുടെ ഭാഗമായി ഡ്രോണുകളും മറ്റ് വ്യോമ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്താനാണ് ടിടിപിയുടെ നീക്കം. ഇതിനായി പ്രത്യേക ‘എയർഫോഴ്സ്’ വിഭാഗം തന്നെ സജ്ജമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാകിസ്താനെ വിവിധ ഭരണമേഖലകളായി വിഭജിച്ചുകൊണ്ട് തത്തുല്യമായ ഒരു ഷാഡോ ഗവൺമെൻറ് കെട്ടിപ്പടുക്കാനാണ് ഭീകര സംഘടന ലക്ഷ്യമിടുന്നത്.

Also Read : നാണംകെട്ട് പാകിസ്ഥാൻ; ആയിരക്കണക്കിന് പാക് ഭിക്ഷാടകരെ പുറത്താക്കി അറബ് രാജ്യങ്ങൾ

വരും വർഷങ്ങളിൽ പാകിസ്താൻ സൈന്യത്തിന് നേരെ കൂടുതൽ ശക്തമായ സായുധ ആക്രമണങ്ങൾ നടത്താൻ ടിടിപി പദ്ധതിയിടുന്നു. ആധുനിക ആയുധങ്ങളും വിവരസാങ്കേതിക വിദ്യയും ഇതിനായി പ്രയോജനപ്പെടുത്തും. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ പാകിസ്താനിൽ ടിടിപി നടത്തുന്ന ആക്രമണങ്ങൾ വലിയ തോതിൽ വർദ്ധിച്ചിരുന്നു.

അഫ്ഗാൻ അതിർത്തികൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇവർക്ക് താലിബാൻ ഭരണകൂടത്തിന്റെ പരോക്ഷ പിന്തുണയുണ്ടെന്ന ആരോപണം പാകിസ്താൻ ഉയർത്തുന്നുണ്ടെങ്കിലും അഫ്ഗാനിസ്ഥാൻ ഇത് നിഷേധിക്കുകയാണ്. പുതിയ എയർഫോഴ്സ് വിഭാഗം കൂടി വരുന്നതോടെ പാകിസ്താന്റെ ആഭ്യന്തര സുരക്ഷാ സാഹചര്യം കൂടുതൽ സങ്കീർണ്ണമാകുമെന്ന് പ്രതിരോധ വിദഗ്ധർ വിലയിരുത്തുന്നു. നിലവിൽ സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന പാകിസ്താൻ സർക്കാരിനും സൈന്യത്തിനും ടിടിപിയുടെ ഈ ആധുനികവൽക്കരണം കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിൽ സംഘടന ഇതിനോടകം തന്നെ തങ്ങളുടെ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top