പാക് ഷെല്ലുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി; ലഭിച്ചത് ദാൽ തടാകത്തിൽ നിന്ന്

ഓപ്പറേഷൻ സിന്ദൂരിനിടെ നടന്ന പാകിസ്ഥാൻ ഷെല്ലാക്രമണത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ശ്രീനഗറിലെ ദാൽ തടാകത്തിൽ നിന്നാണ് പൊട്ടിത്തെറിച്ച ഷെല്ലിന്റെ അവശിഷ്ടങ്ങൾ ലഭിച്ചത്. പതിവ് ശുചീകരണ പ്രവർത്തനത്തിനിടെയാണ് വസ്തുക്കൾ കണ്ടെത്തിയതെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞത്.

ലേക്ക് കൺസർവേഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി (LCMA) യിലെ സംഘങ്ങളാണ് ഇത് കണ്ടെത്തിയത്. തുടർന്ന് വസ്തുക്കൾ അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കൂടുതൽ പരിശോധനയ്ക്കും ആവശ്യമായ നടപടികൾക്കുമായി അവശിഷ്ടങ്ങൾ അവിടെ സൂക്ഷിച്ചിരിക്കുകയാണ്.

വളരെ പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ദാൽ തടാകം. ഇവിടെയാണ് മെയ് 10ന് പാകിസ്ഥാന്റെ മിസൈൽ പതിച്ചത്. അപ്പോൾ തടാകത്തിൽ നിന്ന് പുക ഉയർന്നതായി ദൃക്‌സാക്ഷികൾ പറയുന്നു. ഈ മിസൈൽ പൊട്ടിത്തെറിച്ചിരുന്നെങ്കിൽ വലിയ ദുരന്തത്തിന് കാരണമാകുമായിരുന്നു. ഏപ്രിൽ 22നാണ് പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണമുണ്ടായത്. പാകിസ്ഥാന് ഇന്ത്യ നൽകിയ തിരിച്ചടിയായിരുന്നു ഓപ്പറേഷൻ സിന്ദൂർ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top