താലിബാനെ സ്പോൺസർ ചെയ്യുന്നത് ഇന്ത്യ; ആരോപണവുമായി പാക് പ്രതിരോധമന്ത്രി

താലിബാൻ ഇന്ത്യക്ക് വേണ്ടി പ്രോക്സി യുദ്ധം നടത്തുകയാണെന്ന ഗുരുതര ആരോപണവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. ജിയോ ന്യൂസ് ചാനലിനോട് സംസാരിക്കവെയാണ് പാക് മന്ത്രി ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചത്. “വെടിനിർത്തൽ നിലനിൽക്കുമോ എന്ന കാര്യത്തിൽ എനിക്ക് സംശയമുണ്ട്, കാരണം താലിബാനെ സ്പോൺസർ ചെയ്യുന്നത് ഇന്ത്യയാണ്. നിലവിൽ അഫ്ഗാൻ ഇന്ത്യക്കു വേണ്ടി പ്രോക്സി യുദ്ധം ചെയ്യുകയാണ്,” ആസിഫ് ആരോപിച്ചു.

Also Read : വനിതാ ജേർണലിസ്റ്റുകളെ ഡൽഹിയിൽ വിലക്കി താലിബാൻ; കേന്ദ്രസർക്കാർ കൂട്ടുനിന്നെന്ന് വിമർശനം

ദിവസങ്ങളായി തുടരുന്ന രൂക്ഷമായ സംഘർഷങ്ങൾക്കും വ്യോമാക്രമണങ്ങൾക്കും പിന്നാലെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടവും 48 മണിക്കൂർ വെടിനിർത്തലിന് ധാരണയായിട്ടുണ്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിൽ നിരവധി സാധാരണക്കാർ ഉൾപ്പെടെ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ, വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ, പാകിസ്ഥാൻ പ്രതിരോധ മന്ത്രിയുടെ പുതിയ ആരോപണങ്ങൾ രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തെ കൂടുതൽ വഷളാക്കുകയാണ്.

താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി അടുത്തിടെ ഇന്ത്യ സന്ദർശിച്ചത് പാകിസ്താനെ ഭയപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ-അഫ്ഗാൻ ബന്ധം മെച്ചപ്പെടുത്തുന്നതിൻ്റെ സൂചയായി ആണ് പാകിസ്ഥാൻ അതിനെ നോക്കി കാണുന്നത്. വെടിനിർത്തൽ കരാർ പാകിസ്താൻ ലംഘിക്കുന്നില്ലെങ്കിൽ കരാർ പാലിക്കാൻ തങ്ങളുടെ സൈന്യത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് താലിബാൻ സർക്കാർ വ്യക്തമാക്കി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top