വെള്ളത്തിലിറങ്ങി നിന്ന് ലൈവ് റിപ്പോർട്ടിങ് !! ഒഴുകിപ്പോയ ജേണലിസ്റ്റിനെ കണ്ടത്താൻ തിരച്ചിൽ

ഇസ്ലാമബാദിൽ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സാഹസിക റിപ്പോർട്ടിംഗിന് ഇറങ്ങിയ മാധ്യമപ്രവർത്തകനെ കാണാതായി. റാവൽപിണ്ടിയിലെ ചഹാൻ അണക്കെട്ടിനു സമീപത്തു റിപ്പോർട്ട് ചെയ്യുമ്പോഴാണ് ദാരുണ സംഭവം. അലി മൂസ റാസ എന്നയാളാണ് കഴുത്തറ്റം വെള്ളത്തിൽ നിന്ന് റിപോർട്ട് ചെയ്തത്.

ഒരു സുരക്ഷയും ഇല്ലാതെയാണ് ഇയാൾ വെള്ളത്തിൽ ഇറങ്ങിയത്. കഴുത്തറ്റം വെള്ളത്തിൽ നിൽക്കുമ്പോൾ പെട്ടെന്ന് ഒഴുക്ക് കൂടിയെന്നാണ് റിപോർട്ടുകൾ. ഇതോടെ നിലതെറ്റി അലി മൂസ ഒഴുക്കിൽ പെട്ടു. പോലീസും രക്ഷാപ്രവർത്തകരും ചേർന്ന് തിരച്ചിൽ തുടങ്ങി.

പാകിസ്ഥാനിൽ പല പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തിന്റെ പല മേഖലകളിലായി 54 പേർ മരിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. വൈദ്യുതി, വെള്ളം തുടങ്ങിയ അവശ്യ സേവനങ്ങളും ലഭ്യമല്ല. നിരവധി ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ ആയതായും റിപ്പോർട്ടുകൾ ഉണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top