SV Motors SV Motors

പോത്തിൻ്റെ ആക്രമണത്തിൽ രണ്ടുപേർക്ക് ഗുരുതരപരുക്ക്

പാലാ പ്രവിത്താനത്ത് കശാപ്പിന് എത്തിച്ച പോത്തുകൾ വിരണ്ടോടി. പിടികൂടാനുള്ള ശ്രമത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. പ്രവിത്താനം എം.കെ.എം. ആശുപത്രിക്ക് സമീപത്താണ് സംഭവം. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് രണ്ടു പോത്തുകളെയും പിടിച്ചത്.

കണ്ണൻകുളം വീട്ടിൽ മാണി, മകൻ സോജൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവർ തന്നെയാണ് മൂന്ന് പോത്തുകളെ ഇവിടെ എത്തിച്ചത്.

ഇവയിൽ രണ്ട് എണ്ണമാണ് ഇടഞ്ഞത്. പാലാ പൊലീസ് സ്ഥലത്തെത്തിയിരുന്നു. പിടിക്കാൻ കഴിയുന്നില്ലെങ്കിൽ വെടിവയ്ക്കാൻ തീരുമാനിച്ചിരുന്നു. റബ്ബര്‍ തോട്ടത്തിലൂടെ അലഞ്ഞുതിരിഞ്ഞ പോത്തുകൾ ഒടുവിൽ ശാന്തരായി ശേഷമാണ് പിടികൂടിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top