കോട്ടയത്ത് കോളേജ് ഗ്യാലറി തകർന്നു; വിദ്യാർത്ഥികൾക്ക് പരിക്ക്
 October 31, 2025 10:53 AM

കോട്ടയത്ത് ഗ്യാലറി തകർന്നു വീണ് വിദ്യാർഥികൾക്ക് പരിക്ക്. പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടിലെ താൽക്കാലിക ഗാലറിയാണ് തകർന്ന് വീണത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്.
സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിന വാർഷികത്തോടനുബന്ധിച്ച് പരിപാടികൾ ഒരുക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ഗ്യാലറിയിൽ ഉണ്ടായിരുന്ന എൻഎസ്എസ് എൻസിസി വിദ്യാർത്ഥികൾക്കാണ് പരിക്കേറ്റത്. ഇവരെ പാലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലന്നാണ് വിവരം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here 
		 
		 
		 
		 
		