രാഹുല്‍ മാങ്കൂട്ടത്തിലിന് ഇനി സീറ്റില്ല; കോണ്‍ഗ്രസ് ഒരുകാലത്തും ചുമക്കില്ലെന്ന് ഉറപ്പ്; ഷാഫിയും വിഷ്ണുനാഥും ഇനി ഇറങ്ങില്ല

ആരേയും അമ്പരപ്പിക്കുന്ന രീതിയില്‍ രാഷ്ട്രീയ കേരളത്തില്‍ ഉദിച്ച് വന്ന നേതാവാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. ചാനല്‍ ചര്‍ച്ചയിലൂടെ താരമായി, ഷാഫി പറമ്പിലിന്റെ പിന്തുണയോടെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനവും പിന്നാലെ പാലക്കാട് ഉപതിരഞ്ഞെടുപ്പിലൂടെ എംഎല്‍എയും. വളര്‍ന്ന അതേ വേഗത്തില്‍ തന്നെയാണ് രാഹുല്‍ വീണതും. എംഎല്‍എ എന്ന നിലയില്‍ ഒരു വര്‍ഷം തികയും മുമ്പ് നിരവധി ബലാത്സംഗക്കേസില്‍ പ്രതിയായി ഇപ്പോള്‍ പാലക്കാട് എംഎൽഎ ജയിലിലായിരിക്കുന്നു.

കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ഇനി ഒരു വരവ് രാഹുലിന് അസാധ്യമാണെന്ന് തന്നെ പറയാം. ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം പോയി. പിന്നാലെ കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഷന്‍. പരാതികള്‍ രണ്ടായതോടെ പുറത്താക്കലും. കടുത്ത തീരുമാനം തന്നെ കോണ്‍ഗ്രസ് എടുത്തെങ്കിലും പാര്‍ട്ടിക്കുള്ളില്‍ രാഹുലിനെ പിന്തുണയ്ക്കുന്നവര്‍ ഏറെയായിരുന്നു. വര്‍ക്കിങ് പ്രസിഡന്റുമാരായ ഷാഫി പറമ്പിലും പിസി വിഷ്ണുനാഥും രാഹുലിന് വേണ്ടി ഒളിഞ്ഞും തെളിഞ്ഞും നിരന്തരം പ്രവര്‍ത്തിച്ചിരുന്നു. പഴയ എ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.

Also Read : രാഹുലിനെതിരെ കടുപ്പിച്ച് പരാതി; വിട്ടുപോകാതിരിക്കാൻ കുഞ്ഞ് വേണമെന്ന് നിർബന്ധിച്ചു, മുഖത്തടിച്ചു, തുപ്പി

ഇതുകൂടാതെയാണ് സോഷ്യല്‍ മീഡിയ ടീമിനെ ഉപയോഗിച്ചുള്ള പ്രചരണങ്ങളും ആക്രമണങ്ങളും. രാഹുലിന് എതിരെ നടപടിയെടുക്കണം എന്ന കടുത്ത നിലപാട് സ്വീകരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശനു നേരെ നടന്ന കടുത്ത സൈബര്‍ ആക്രമണം ഈ സംഘങ്ങളുടെ പണി ആയിരുന്നു. ഇതുകൂടാതെ നിയമസഭയില്‍ വരേണ്ട എന്ന നേതാക്കളുടെ നിര്‍ദ്ദേശം പോലും പാടെ തള്ളി രാഹുല്‍ എത്തി. തദ്ദേശ തിരഞ്ഞെടുപ്പിലും രാഹുല്‍ ഇടപെടല്‍ നടത്തി കൊണ്ടിരുന്നു. ആ ഘട്ടത്തിലാണ് ആദ്യ പരാതി മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്. അന്ന് മുങ്ങിയ രാഹുല്‍ പിന്നെ പൊങ്ങിയത് ഹൈക്കോടതി അറസ്റ്റ് തടഞ്ഞതിന് ശേഷമാണ്.

പിന്നാലെ പാലക്കാട് സീറ്റ് വീണ്ടും ഉറപ്പിക്കാനുള്ള ശ്രമങ്ങളുമായി രാഹുല്‍ സജീവമായിരുന്നു. സീറ്റ് നല്‍കരുതെന്ന് പറഞ്ഞ മുതിര്‍ന്ന നേതാവ് പിജെ കുര്യനെ കൊണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ മാറ്റി പറയിപ്പിക്കുന്ന തരത്തിലാണ് രാഹുല്‍ ഓപ്പറേഷന്‍ നടത്തി വന്നിരുന്നത്. എന്നാല്‍ അപ്പോഴും തനിക്ക് എതിരെ പോലീസ് കരുക്കള്‍ നീക്കുകയാണെന്ന് മാത്രം രാഹുല്‍ അറിഞ്ഞില്ല. പരാതി ലഭിച്ചതും ഇരയുടെ മൊഴിയെടുത്തതും എല്ലാം അതീവ രഹസ്യമായി. പിന്നാലെ ഇന്ന് പുലര്‍ച്ചെ പാലക്കാട്ടെ ഹോട്ടല്‍ മുറിയില്‍ നിന്നും അപ്രതീക്ഷിത അറസ്റ്റും.

കേസില്‍ ശിക്ഷിക്കപ്പെട്ടാലും ഇല്ലെങ്കിലും രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന രാഷ്ട്രീയ നേതാവിന്റെ കാര്യം അവസാനിച്ചു കഴിഞ്ഞു. എത്ര അഗ്നിശുദ്ധി വരുത്തിയാലും ഒരു തിരിച്ചുവരവ് സാധ്യമല്ല. കൂടാതെ മാസങ്ങള്‍ക്ക് അപ്പുറം നടക്കുന്ന തിരഞ്ഞെടുപ്പില്‍ സീറ്റ് പോയിട്ട് ഒരു സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചരണത്തിനു പോലും ഇറങ്ങാന്‍ കഴിയാത്ത സ്ഥിതിയിലാണ് രാഹുൽ മാങ്കൂട്ടത്തിൽ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top