സിപിഎം നേതാവിന്റെ സ്പിരിറ്റ് കടത്ത്; 1260 ലിറ്റര്‍ സ്പിരിറ്റ് പിടികൂടിയ സംഭവത്തില്‍ ലോക്കല്‍ സെക്രട്ടറി ഒളിവില്‍

പാലക്കാട് ചിറ്റൂര്‍ കമ്പാലത്തറയില്‍ സ്പിരിറ്റ് വേട്ടയില്‍ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. സിപിഎം നേതാവിന്റെ നേതൃത്വത്തിലാണ് സ്പിരിറ്റ് കടത്ത് നടന്നിരുന്നത്. 1260 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. മീനാക്ഷിപുരം പൊലീസാണ് കണ്ണയ്യന്‍ എന്ന ആളുടെ വീട്ടില്‍ നിന്നും സ്പിരിറ്റ് കണ്ടെത്തിയത്. ഇയാള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം ലോക്കല്‍ സെക്രട്ടറിയേയും പ്രതി ചേര്‍ത്തത്.
സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഹരിദാസിനനെയാണ് പ്രതിചേര്‍ത്തത്. ഹരിദാസിനെ കൂടാതെ ഉദയന്‍ എന്നയാളെയും പ്രതി ചേര്‍ത്തിട്ടുണ്ട്. ഹരിദാസിന്റെ നേതൃത്വത്തിലാണ് സ്പിരിറ്റ് കടത്ത് മുഴുന്‍ നടന്നത്. തനിക്ക് സ്പിരിറ്റ് എത്തിച്ചു നല്‍കിയത് ഹരിദാസനും ഉദയനും ചേര്‍ന്നാണ് എന്ന് കണ്ണയ്യന്‍ മൊഴി നല്‍കിയിട്ടുണ്ട്. കേസെടുത്തതിനു പിന്നാലെ ഹരിദാസും ഉദയനും ഒളിവില്‍ പോയി.
സിപിഎമ്മിന് ആകപ്പാടെ നാണക്കേടായ സംഭവമാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഹരിദാസിന് എതിരെ നടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ് സിപിഎം. ഇന്ന് തന്നെ ഹരിദാസനെ പുറത്താക്കുമെന്നാണ് സിപിഎം പറയുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here