14കാരന്റെ ആത്മഹത്യയിൽ 2 അധ്യാപികമാർക്ക് സസ്പെൻഷൻ; നടപടിയെടുത്ത് സ്കൂൾ മാനേജ്മെന്റ്

പാലക്കാട് പല്ലൻചാത്തൂരിൽ 14കാരനായ അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ 2 അധ്യാപികമാർക്ക് സസ്പെൻഷൻ. ആരോപണ വിധേയയായ ക്ലാസ് ടീച്ചർ ആശയെയും പ്രധാനാധ്യാപിക ലിസിയെയുമാണ് സ്കൂൾ മാനേജ്മെന്റ് സസ്പെൻഡ് ചെയ്തത്. അധ്യാപികയെ പുറത്താക്കണമെന്ന് പറത്ത് സ്കൂൾ പരിസരത്ത് വിദ്യാർത്ഥികളുടെ പ്രതിഷേധം നടന്നിരുന്നു. തുടർന്നാണ് മാനേജ്മെന്റ് നടപടി എടുത്തത്.

കണ്ണാടി ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അർജുൻ. കഴിഞ്ഞദിവസം സ്കൂളിൽ നിന്ന് വീട്ടിലെത്തിയ ഉടനെയാണ് കുട്ടി ആത്മഹത്യ ചെയ്തത്. സ്കൂൾ യൂണിഫോം പോലും മാറ്റിയിരുന്നില്ല. അധ്യാപികയുടെ മാനസിക പീഡനമാണ് കുട്ടിയെ ഇതിന് പ്രേരിപ്പിച്ചതെന്നാണ് കുടുംബം ആരോപിച്ചത്. ഇൻസ്റ്റഗ്രാമിൽ മെസ്സേജ് ഇടുന്നത് സംബന്ധിച്ച് അധ്യാപിക വഴക്ക് പറഞ്ഞിരുന്നു. ഒന്നരവർഷം ജയിലിൽ ഇടുമെന്നും, സൈബർ സെല്ലിൽ പരാതി നൽകുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് മറ്റ് വിദ്യാർത്ഥികളും സമ്മതിച്ചിരുന്നു.

അതേസമയം, കുട്ടിയുടെ ആത്മഹത്യയിൽ രക്ഷിതാക്കളാണ് കാരണക്കാർ എന്നാണ് സ്കൂൾ അധികൃതർ ആരോപിച്ചത്. ഇൻസ്റ്റഗ്രാം ഉപയോഗിച്ചതിന് കുട്ടിയുടെ അമ്മാവൻ തല്ലിയിരുന്നു. കൂടാതെ, വീട്ടിൽ മറ്റ് പ്രശ്നങ്ങളും ഉണ്ടായിരുന്നു. ആത്മഹത്യക്ക് മുമ്പുള്ള ദിവസം കുട്ടി വളരെ വിഷമിച്ചാണ് ക്ലാസിൽ ഇരുന്നത്. കുട്ടിയെ നന്നാക്കാൻ വേണ്ടി മാത്രമാണ് അധ്യാപിക വഴക്ക് പറഞ്ഞത്. സംഭവത്തിൽ യഥാർത്ഥ അന്വേഷണം നടക്കണമെന്നും കുറ്റവാളികളെ പുറത്തുകൊണ്ടുവരണമെന്നും പ്രിൻസിപ്പൽ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top