സ്കൂളിലേക്ക് പോയ വിദ്യാർത്ഥിനികളെ കാണാനില്ല; തിരച്ചിൽ ഊർജിതം

പാലക്കാട് സ്കൂളിലേക്ക് പോയ രണ്ട് വിദ്യാർത്ഥിനികളെ കാണാനില്ലെന്ന് പരാതി. പാലക്കാട് കോങ്ങാട് കെപിആർപി ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർഥിനികളെയാണ് കാണാതായത്.
വീട്ടിൽ നിന്ന് രാവിലെ 7 മണിക്കാണ് കുട്ടികൾ ട്യൂഷന് പോയത്. അവിടെനിന്ന് സ്കൂളിലേക്കെന്ന് പറഞ്ഞുപോയ വിദ്യാർത്ഥികളെയാണ് കാണാതായതെന്നാണ് പോലീസ് പറഞ്ഞത്. വിദ്യാർത്ഥിനികളെ സ്കൂളിൽ കാണാതായതോടെ സ്കൂൾ അധികൃതർ വിവരം രക്ഷിതാക്കളെ അറിയിച്ചു. പിന്നീട് പൊലീസിലും പരാതി നൽകി.
പരീക്ഷയ്ക്ക് മാർക്ക് കുറഞ്ഞതുമായി ബന്ധപ്പെട്ട് വീട്ടുകാർ വഴക്ക് പറഞ്ഞിരുന്നു. ഇതിന്റെ പേരിൽ ഇറങ്ങിപ്പോയതാണോ അതോ മറ്റെന്തെങ്കിലും ഉണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. ഈ കുട്ടികളെ സംബന്ധിച്ച വിവരം ലഭിച്ചു കഴിഞ്ഞാൽ 9497947216 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here