ഒരു പെണ്‍കുട്ടി കൂടി; വടക്കഞ്ചേരിയില്‍ യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; കൊന്നതെന്ന് ബന്ധുക്കള്‍

ഇരുപത്തിയഞ്ചു വയസുള്ള നേഹ സുരേഷാണ് ഭര്‍ത്താവിന്റെ വീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. കാരപ്പറ്റ കുന്നുംപള്ളി സ്വദേശി നേഹയുടെ മരണം ഭര്‍ത്താവ് നടത്തിയ കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കുഴഞ്ഞുവീണു എന്ന് പറഞ്ഞാണ് ഭര്‍ത്താവ് നേഹയെ ഇന്നലെ ആശുപത്രിയില്‍ എത്തിച്ചത്.
കഴുത്തില്‍ കയര്‍ ഉപയോഗിച്ച് മുറുക്കിയതിന് സമാനമായ പാട് കണ്ടതോടെ ആശുപത്രി അധികൃതര്‍ക്ക് സംശയമായി. ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പറയാനാകുവെന്നും പോലീസ് അറിയിച്ചു. കുടുംബത്തിന്റെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് പോലീസ് കേസ് എടുത്ത പോലീസ് ഭര്‍ത്താവ് പ്രദീപിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നേഹയെ ഭര്‍ത്താവ് പ്രദീപ് കൊന്നതാണെന്ന് ഉറപ്പിക്കുകയാണ് കുടുംബം. അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് നേഹയും പ്രദീപും വിവാഹിതരായത്. പലവട്ടം ഭര്‍ത്താവില്‍ നിന്ന് മര്‍ദനം ഏറ്റിട്ടുണ്ട്. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും നേഘയുടെ അമ്മ പറയുന്നു. രാത്രി സംസാരിച്ചപ്പോള്‍ രാവിലെ വിളിക്കാം എന്ന് പറഞ്ഞാണ് ഫോണ്‍വച്ചത്. മകളെ കൊന്നത് തന്നെയാണ്. മരണവര്‍ത്തയറിഞ്ഞ ശേഷം മകള്‍ക്ക് എന്തുപറ്റിയെന്ന ചോദ്യത്തിന് എനിക്ക് കൈയബദ്ധം പറ്റിയെന്ന് പ്രദീപ് പറഞ്ഞുവെന്നും അമ്മ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here