ലോകകപ്പ് നേടിയ മൈതാനത്ത് സ്മൃതി മന്ദാനയ്ക്ക് പ്രൊപ്പോസൽ… വീഡിയോ വൈറൽ

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റനും സൂപ്പർ താരവുമായ സ്മൃതി മന്ദാനയും ബോളിവുഡ് സംഗീത സംവിധായകനും ചലച്ചിത്രകാരനുമായ പലാഷ് മുച്ചലും വിവാഹിതരാകുന്നു. നവംബർ 23ന് ഇരുവരും വിവാഹിതരാകാനിരിക്കെ, പലാഷ് സ്മൃതിക്ക് പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

മുംബൈയിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലാണ് പലാഷ്, സ്മൃതിയെ പ്രൊപ്പോസ് ചെയ്തത്. ഇന്ത്യ വനിതാ ക്രിക്കറ്റ് ലോകകപ്പ് നേടിയ അതേ മൈതാനമാണിത്. സ്മൃതിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിന് വേദിയായ ഈ സ്ഥലം പ്രണയാഭ്യർത്ഥനയ്ക്കും തിരഞ്ഞെടുത്തത് ശ്രദ്ധേയമായി.

കണ്ണ് മൂടിക്കെട്ടി മൈതാനത്തേക്ക് കൂട്ടിക്കൊണ്ടുവരുന്ന സ്മൃതിയുടെ മുന്നിൽ മുട്ടുകുത്തി നിന്ന് പലാഷ് മോതിരം നൽകുകയായിരുന്നു. സന്തോഷവും അമ്പരപ്പും കൊണ്ട് സ്മൃതി വികാരാധീനയായി. “അവൾ സമ്മതിച്ചു” എന്ന അടിക്കുറിപ്പോടെയാണ് പലാഷ് മുച്ചൽ ഈ വീഡിയോ പങ്കുവെച്ചത്.

ഇതിന് പിന്നാലെ, സ്മൃതി തന്റെ ടീമിലെ ജെമീമ റോഡ്രിഗസ്, രാധാ യാദവ്, ശ്രേയങ്ക പാട്ടീൽ തുടങ്ങിയവർക്കൊപ്പമുള്ള നൃത്ത വീഡിയോയിലൂടെ വിവാഹ നിശ്ചയം സ്ഥിരീകരിച്ചു. സ്മൃതി വിവാഹ മോതിരം കാണിക്കുന്നതും കൂട്ടുകാർ സന്തോഷം പങ്കിടുന്നതും ഇതിൽ കാണാം.

പ്രധാനമന്ത്രി ഉൾപ്പെടെ പ്രമുഖർ ഇരുവർക്കും ആശംസകൾ നേർന്നു. നവംബർ 23നാണ് വിവാഹം. 2019 മുതൽ പ്രണയത്തിലായിരുന്ന സ്മൃതിയും പലാഷും ഈയടുത്താണ് ബന്ധം പരസ്യമാക്കിയത്. ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെ വരുന്ന ഈ വിവാഹവാർത്ത ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top