പാലത്തായിക്കേസിൽ ശിക്ഷ ഇന്ന് വിധിക്കും; നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവിന് വധശിക്ഷ വേണമെന്ന് പ്രോസിക്യൂഷൻ

ബി.ജെ.പി നേതാവ് കെ. പത്മരാജൻ കുറ്റക്കാരനായ പാലത്തായി പീഡനക്കേസിലെ ശിക്ഷാവിധി തലശ്ശേരി ജില്ലാ പോക്‌സോ കോടതി ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് പ്രഖ്യാപിക്കും. പ്രതിക്ക് മാതൃകാപരമായ ശിക്ഷ നൽകണമെന്നും, വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

രക്ഷിതാവിനെ പോലെ കുട്ടിയെ നോക്കേണ്ട അധ്യാപകൻ നാലാം ക്ലാസുകാരിയോട് ചെയ്തത് വൻ ക്രൂരതയാണെന്നും കേസിൽ മാതൃകാപരമായ ശിക്ഷ ഉണ്ടാകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഉന്നത ഉദ്യോഗസ്ഥരടക്കം കേസ് അട്ടിമറിക്കാൻ ശ്രമിച്ചതിനെ മറികടന്നാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

Also Read : നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച അധ്യാപകനായ ബിജെപി നേതാവ് കുറ്റക്കാരന്‍; പോലീസ് തന്നെ അട്ടിമറിക്കാൻ ശ്രമിച്ച് കേസ്

മാനുഷിക പരിഗണന നൽകണമെന്നും ശിക്ഷയിൽ ഇളവ് വേണമെന്നുമാണ് പ്രതിഭാഗം ആവശ്യപ്പെട്ടത്. കേസ് കെട്ടിച്ചമച്ചതാണെന്നും, പ്രതിക്ക് കുടുംബവും പ്രായമായ രക്ഷിതാക്കളും രോഗാവസ്ഥയിലുള്ള കുട്ടികളുമുണ്ടെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. കൂടാതെ, ഈ പീഡനക്കേസിന് പിന്നിൽ മതതീവ്രവാദം ഉൾപ്പെടെയുള്ള സംഭവങ്ങളുണ്ടെന്ന് ആരോപിച്ച് കേസിനെ വഴിതിരിച്ചുവിടാനും പ്രതിഭാഗം ശ്രമിച്ചു.

ഇത് പോക്‌സോ കേസാണെന്നും, അതിൻ്റെ മെറിറ്റ് മാത്രമാണ് പരിഗണിക്കുന്നതെന്നും കോടതി വ്യക്തമാക്കി. പ്രതിഭാഗത്തിൻ്റെ മാനുഷികപരമായ ആവശ്യങ്ങൾ പരിഗണിക്കാനാവില്ലെന്നും, കേസ് കെട്ടിച്ചമച്ചതല്ലെന്നും, പ്രതിക്കെതിരെ തെളിവുണ്ടെന്നും ജഡ്ജി ജലജാറാണി അറിയിച്ചു. വിധിയിൽ എതിർപ്പുണ്ടെങ്കിൽ മേൽകോടതിയെ സമീപിക്കാമെന്നും കോടതി കൂട്ടിച്ചേർത്തു.

നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ബി.ജെ.പി പ്രാദേശിക നേതാവായ കെ. പത്മരാജനെ തലശ്ശേരി പോക്സോ കോടതി ഇന്നലെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. കുട്ടിയുടെ മൊഴിയിലെ വൈരുധ്യങ്ങൾ ഉയർത്തിക്കാട്ടി കേസ് ദുർബലമാക്കാൻ ഐ.ജി ശ്രീജിത്ത് അടക്കമുള്ള ഉദ്യോഗസ്ഥർ ശ്രമിച്ചത് നേരത്തെ വിവാദമായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top