പുൽപ്പള്ളി തങ്കച്ചൻ കേസിലെ ആരോപണവിധേയൻ ജീവനൊടുക്കി; ജോസ് നെല്ലേടത്തിന്റെ മരണം വയനാട് ഡിസിസിയെ വലയ്ക്കും

കോണ്‍ഗ്രസ് നേതാവും മുള്ളന്‍കൊല്ലി പഞ്ചായത്ത് അംഗവുമായാ ജോസ് നെല്ലേടത്തെ ജീവനൊടുക്കിയനിലയിൽ കണ്ടെത്തി. പുൽപള്ളി തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയ സംഭവത്തിലെ ആരോപണവിധേയരിൽ ഒരാളായിരുന്നു ജോസ്. വീടിന് അടുത്തെ കുളത്തിൽ നിന്നാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്.

Also Read : ഈശ്വരോ രക്ഷതു!!! തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ സംഗമ തന്ത്രവുമായി സര്‍ക്കാര്‍; അയ്യപ്പ സംഗമം, ന്യൂനപക്ഷ സംഗമം; ഇനിയും വരും സംഗമങ്ങള്‍

വീട്ടില്‍നിന്ന് മദ്യവും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയതിന് പിന്നാലെ തങ്കച്ചന് 16 ദിവസംജയിലിൽ കഴിയേണ്ടി വന്നത്. തങ്കച്ചൻ ജയിലിൽ നിന്നും തിരിച്ച് എത്തിയതിനു ശേഷം തന്നെ കുടിക്കിയതിനു പിന്നിൽ ജോസടക്കമുള്ളവർ ആയിരുന്നു എന്ന് ആരോപണം ഉന്നയിച്ചിരുന്നു. ജോസ് ഉള്‍പ്പെടെയുള്ള എന്‍ഡി അപ്പച്ചന്‍ ഗ്രൂപ്പില്‍പ്പെട്ടവര്‍ക്കെതിരേ ആയിരുന്നു തങ്കച്ചന്റെ ആരോപണം. ജോസിന്റെ മരണത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top