‘പാനി പൂരി’യുടെ എണ്ണം കുറഞ്ഞതിന് റോഡിൽ കുത്തിയിരുന്ന് യുവതി; ഗതാഗതം തടസ്സപ്പെട്ടത് മണിക്കൂറോളം

ഗതാഗത തടസ്സം ഉണ്ടാകാൻ പല കാരണങ്ങൾ ഉണ്ട്. റാലികൾ, ഘോഷയാത്രകൾ, മഴക്കാലം, സിഗ്നലുകളുടെ തകരാർ ഇവയെല്ലാം അതിൽ ചിലത് മാത്രം. എന്നാൽ ഗുജറാത്തിലെ വഡോദരയിൽ മണിക്കൂറോളം നീണ്ട ഒരു ഗതാഗതക്കുരുക്കിന്റെ കാരണം ഇതൊന്നുമല്ല. കാരണക്കാരൻ ‘പാനി പൂരി’യാണ്.
കൊടുത്ത കാശിനുള്ള പാനിപൂരി ലഭിച്ചില്ലെന്ന് പറഞ്ഞാണ് മണിക്കൂറോളം യുവതി റോഡിന്റെ നടുക്കിരുന്നത്. 20 രൂപയ്ക്ക് 6 പൂരികളാണ് യുവതി പ്രതീക്ഷിച്ചത്. എന്നാൽ കച്ചവടക്കാരൻ നൽകിയത് വെറും നാല് പൂരികൾ മാത്രം. ഇതിൽ പ്രകോപിതയായാണ് ബാക്കിയുള്ള രണ്ട് പൂരികൾ കൂടി വേണമെന്ന് ആവശ്യപ്പെട്ട് യുവതി റോഡിന്റെ നടുക്ക് ഇരുന്നത്. അത് നൽകിയാൽ മാത്രമേ അവിടെ നിന്ന് എഴുന്നേൽക്കൂ എന്നാണ് യുവതി പറഞ്ഞത്.
യുവതിയുടെ ഈ വിചിത്ര സമരം കണ്ട് നാട്ടുകാരെല്ലാം ചുറ്റും കൂടി. പലരും ഈ കാഴ്ച ഫോണിൽ റെക്കോർഡ് ചെയ്യുകയും ചെയ്തു. ഗതാഗത കുരുക്ക് അനുഭവപ്പെട്ടതോടെ പൊലീസ് സ്ഥലത്തെത്തി യുവതിയെ മാറ്റാൻ ശ്രമിച്ചു. എന്നാൽ 20 രൂപയ്ക്ക് ആറ് പൂരികൾ തന്നെ ലഭിക്കണം എന്ന വാശിയിലായിരുന്നു യുവതി. പക്ഷെ ഉദ്യോഗസ്ഥർ അവരെ ബലമായി സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. ആവശ്യപ്പെട്ട രണ്ടു പൂരികൾ ലഭിച്ചോ എന്നത് വ്യക്തമല്ല.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here