പോലീസ് ഒളിവിൽ; അന്വേഷണം ക്രൈംബ്രാഞ്ചിന്

കിളിമാനൂരിൽ വാഹനമിടിച്ച് രാജൻ (59) മരിച്ച സംഭവത്തിൽ പ്രതിയായ പാറശാല സ്റ്റേഷനിലെ എസ്എച്ച്ഒ അനിൽകുമാർ ഒളിവിൽ. മയക്കുമരുന്ന് കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി ബെംഗളൂരുവിലേക്ക് പോയ അനിൽകുമാർ തിരികെയെത്തിയിട്ടും പൊലീസ് സ്റ്റേഷനിൽ ഹാജരായിട്ടില്ല. രാജന്റെ മരണത്തെ പറ്റിയുള്ള അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുക്കും.
Also Read : റോഡപകട മരണത്തിൽ കുറ്റമേറ്റ് പോലീസ് ഉദ്യോഗസ്ഥൻ; ഗുരുതര അനാസ്ഥ; കൊലപാതക സമാനം വീഴ്ച
CCTV ദൃശ്യങ്ങളിൽ കാർ ഓടിച്ചത് അനിൽകുമാറാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇയാൾക്കെതിരെ റൂറൽ എസ്‌പി നടപടിക്ക് ശുപാർശ ചെയ്തിരുന്നു. അനിൽകുമാറിനെതിരെ അച്ചടക്ക നടപടി വേണമെന്ന് റൂറൽ എസ്‌പി ഡിഐജിക്ക് റിപ്പോർട്ട് നൽകി. അനിൽകുമാറിന്റെ ഫോൺ സ്വിച്ച് ഓഫാണ്. സസ്പെൻഷൻ ഉത്തരവ് ഇന്നിറങ്ങും. ദക്ഷിണ മേഖല ഐജിയാണ് സസ്പെൻഷൻ ഉത്തരവ് ഇറക്കുക.
അതിവേഗത്തിൽ അലക്ഷ്യമായി വന്ന വാഹനം തട്ടിയാണ് വൃദ്ധൻ മരിച്ചതെന്ന് കാട്ടി കിളിമാനൂർ പൊലീസ് എഫ്ഐആർ എടുത്തിരുന്നു. അപകടമുണ്ടാക്കി നിർത്താതെ പോയ വാഹനമോടിച്ചയാളുടെ ഗുരുതരമായ അനാസ്‌ഥയിൽ ഒരു മണിക്കൂറോളം റോഡിൽ കിടന്നാണ് രാജൻ മരിച്ചത്. അപകടമുണ്ടാക്കിയ കാര്‍ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here