മകനെ ഉപേക്ഷിക്കാൻ വഴിതേടി രക്ഷിതാക്കൾ!! കാരണം ലഹരി; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തി എക്സൈസ് മുൻ ഉദ്യോഗസ്ഥൻ

ലഹരിക്ക് അടിമയായ സ്വന്തം മകൻ്റെ കൺമുന്നിൽപെടാതെ ജീവിക്കാൻ മാതാപിതാക്കളുടെ പെടാപ്പാട്. സദാ കത്തിയുമായി ഭീഷണി മുഴക്കുന്ന മകനെ ഉപേക്ഷിക്കാൻ തീരുമാനിച്ച തിരുവനന്തപുരം സ്വദേശികളായ ദമ്പതികൾ തൻ്റെ സഹായം തേടിയെന്ന് എക്സൈസ് മുൻ അസിസ്റ്റൻ്റ് കമ്മിഷണർ ടി അനികുമാർ. പലയിടത്തും എത്തിച്ച് ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഇവർക്ക് മറ്റൊരു മകൻ കൂടിയുണ്ട്, അയാളുടെയും ജീവൻ അപകടത്തിലായ സാഹചര്യത്തിലാണ് സർക്കാർ ജീവനക്കാർ കൂടിയായ മാതാപിതാക്കൾ തൻ്റെ പക്കലെത്തിയത് എന്ന് അനികുമാർ മാധ്യമ സിൻഡിക്കറ്റിനോട് പറഞ്ഞു.

സംസ്ഥാനത്ത് ഏറ്റവുമധികം ലഹരിക്കേസുകൾ പിടികൂടിയിരുന്ന എക്സൈസ് ഇൻ്റലിജൻസിൻ്റെ ചുമതലക്കാരൻ കൂടിയായിരുന്നു കഴിഞ്ഞ വർഷം സർവീസിൽ നിന്ന് വിരമിച്ച ടി അനികുമാർ.

വെളിപ്പെടുത്തൽ വീഡിയോ കാണാം:

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top