ലോകക്ക് ടിക്കറ്റെടുക്കാനായി ഓട്ടം; കുഞ്ഞിനെ തിയേറ്ററിൽ വച്ച് മറന്ന് മാതാപിതാക്കൾ

ലോക ചാപ്റ്റർ 1ന് ടിക്കറ്റ് കിട്ടാതെ മറ്റൊരു തിയേറ്ററിലേക്ക് പോകാനുള്ള തിരക്കിനിടയിൽ മാതാപിതാക്കൾ കുട്ടിയെ തിയേറ്ററിൽ വച്ച് മറന്നു. ശനിയാഴ്ച രാത്രി ഗുരുവായൂരിലാണ് സംഭവം. ടിക്കറ്റ് കിട്ടി പടത്തിന് കയറിയ മാതാപിതാക്കൾ ഇന്റർവെൽ വരെ കുട്ടി ഒപ്പം ഇല്ലെന്ന കാര്യം അറിഞ്ഞില്ല.
Also Read : ‘ലോക ബഹിഷ്‌ക്കരിക്കണം’; ദുൽഖർ നടത്തിയത് കൊലച്ചതി; സിനിമ പരമബോറൻ; വിമർശനവുമായി ഡോ. ബി ഇക്ബാൽ
7 വയസ്സുള്ള കുട്ടിയെയാണ് മാതാപിതാക്കൾ തിയേറ്ററിൽ വെച്ച് മറന്നത്. ട്രാവലറിൽ സിനിമകാണാനെത്തയ സംഘം ആദ്യം ദേവകി തിയേറ്ററിലേക്കാണ് എത്തിയത്. ടിക്കറ്റ് കിട്ടില്ലെന്നായപ്പോൾ അവർ ഉടൻ പടിഞ്ഞാറെ നടയിലെ അപ്പാസ് തിയേറ്ററിലേക്ക് പോയി. എന്നാൽ കുട്ടി വണ്ടിയിൽ കയറിയിരുന്നില്ല.’
Also Read : 200 കോടി കടന്ന് ലോക; കല്യാണി പ്രിയദർശൻ ഇൻഡസ്ട്രി ഹിറ്റടിക്കുമോ?
തീയറ്ററിൽ ഒറ്റപ്പെട്ടുപോയ കുട്ടി കരയാൻ തുടങ്ങി. തീയേറ്റർ ജീവനക്കാർ കുട്ടിയോട് കാര്യമന്വേഷിച്ചപ്പോഴാണ് കൂടെയുള്ളവർ പോയ വിവരമറിയുന്നത്. ജീവനക്കാർ ഉടൻതന്നെ അപ്പാസ് തീയേറ്ററിൽ വിളിക്കുകയും വിവരം പറയുകയുമായിരുന്നു. അപ്പോഴേയ്ക്കും സിനിമയുടെ ഇടവേള സമയം ആകാറായിരുന്നു. ഇന്റർവെൽ സമയത്താണ് കുട്ടി കൂടെ ഇല്ലാത്ത കാര്യം മാതാപിതാക്കൾ അറിഞ്ഞത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here