SV Motors SV Motors

രാഹുല്‍ ഗാന്ധിയുടെ പാർലമെന്റ് പ്രസംഗത്തിലെ വാക്കുകൾ സഭാ രേഖകളിൽ നിന്നും നീക്കി

മണിപ്പൂ‍ര്‍ വിഷയത്തിലെ അവിശ്വാസ പ്രമേയത്തിൽ രാഹുൽ ഗാന്ധി പാര്‍ലമെന്റിൽ നടത്തിയ പ്രസംഗത്തിലെ 24 വാക്കുകൾ സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു. കൊലപാതകമെന്ന വാക്കാണ് പ്രധാനമായും നീക്കിയത്. ഭാരത മാതാവിനെ കൊല ചെയ്യുന്നുവെന്ന വാചകത്തിലെ ‘കൊല’ എന്ന വാക്ക് നീക്കി. പ്രസംഗത്തിൽ ഉടനീളം കൊലപാതകം എന്ന വാക്ക് രാഹുൽ ഉപയോഗിച്ചിരുന്നു. പലയിടത്ത് നിന്നും ഇത് നീക്കി. ബിജെപി നേതാക്കൾ രാജ്യദ്രോഹികൾ ആണെന്ന വാചകത്തിലെ ‘രാജ്യദ്രോഹികൾ’ എന്ന വാക്കും ഒഴിവാക്കി. പ്രധാനമന്ത്രിക്ക് മണിപ്പൂരിൽ പോകാൻ കഴിയില്ല എന്ന വാചകത്തിലെ ‘പ്രധാനമന്ത്രി’ എന്ന വാക്കും നീക്കി.

രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിൽ നിന്ന് 24 വാക്കുകൾ ഒഴിവാക്കിയിട്ടുണ്ട്.

കോടീശ്വരനായ വ്യവസായി ഗൗതം അദാനിയെ കുറിച്ച് സംസാരിച്ച ഭാഗത്തിൽ സ്പീക്കർ ഓം പ്രകാശ് ബിർളയെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്. ഈ ഭാഗം രേഖകളിൽ നിന്നും ഒഴിവാക്കി.

“ഞാൻ അദാനിയിൽ ശ്രദ്ധ കേന്ദ്രീകരിച്ചതിനാൽ, നിങ്ങളുടെ മുതിർന്ന നേതാവിന് വിഷമം തോന്നിയിരിക്കണം. അദ്ദേഹത്തിന്റെ വേദന താങ്കളെയും ബാധിച്ചിരിക്കാം.” എന്ന രണ്ട് ഭാഗങ്ങളും ഒഴിവാക്കി.

അതേസമയം, ഇന്ത്യൻ സഖ്യത്തിലെ അംഗങ്ങൾ സംസാരിക്കുമ്പോൾ സൻസാദ് ടിവിയിൽ അത് കാണിക്കുന്നില്ലെന്നും ആ സമയങ്ങളിൽ സ്പീക്കറുടെ കസേര മാത്രമാണ് കാണിക്കുന്നതെന്നും പ്രതിപക്ഷ എംപിമാർ ആരോപിച്ചു. ബിജെപി എംപിമാരും മന്ത്രിമാരും സംസാരിക്കുമ്പോൾ മാത്രമേ ക്യാമറ ഓൺ ചെയ്ത് വയ്ക്കുന്നുള്ളൂവെന്നും ആരോപണത്തിൽ പറയുന്നു.

കോൺഗ്രസിന്റെ രാജ്യസഭാ എംപി ജയറാം രമേഷ്, സൻസദ് ടിവി രാഹുൽ ഗാന്ധിയുടെ പ്രസംഗത്തിന്റെ 40 ശതമാനത്തിൽ താഴെ മാത്രമാണ് കാണിച്ചതെന്ന് ട്വീറ്റ് ചെയ്തു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top