SV Motors SV Motors

പാർലമെന്റിന്റെ അഞ്ച് ദിന പ്രത്യേക സമ്മേളനത്തിനു ഇന്നു തുടക്കം; തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിയമനമടക്കം 8 ബില്ലുകൾ അവതരിപ്പിക്കും

ന്യൂഡൽഹി: പാർലമെന്റിന്റെ അഞ്ച് ദിന പ്രത്യേക സമ്മേളനത്തിനു ഇന്നു തുടക്കമാകും. ഇന്ന് പഴയ മന്ദിരത്തിലും ഗണേശ ചതുർഥി ദിനമായ ചൊവ്വാഴ്ച മുതൽ പുതിയ മന്ദിരത്തിലും സമ്മേളനം നടക്കും. പാർലമെന്റിന്റെ പ്രത്യേക സമ്മേളനമായതിനാൽ ചോദ്യോത്തരവേളയും ശൂന്യവേളയും ഇത്തവണയുണ്ടാകില്ല. തിരഞ്ഞെടുപ്പുകമ്മിഷണറുടെ നിയമനം സംബന്ധിച്ചുള്ളതടക്കം 8 ബില്ലുകൾ അവതരിപ്പിക്കുമെന്നാണു കേന്ദ്രസർക്കാർ അറിയിപ്പ്.

ഇന്ന് പഴയ മന്ദിരത്തിൽ പാർലമെന്റിന്റെ 75 വർഷം സംബന്ധിച്ച പ്രത്യേകസമ്മേളനം നടക്കും. കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലി മുതലുള്ള ചരിത്രമാണു വിഷയം. രാവിലെ 10.15നു പ്രധാനമന്ത്രി നരേന്ദ്രമോദി മാധ്യമങ്ങളോടു സംസാരിക്കും. ചൊവാഴ്ച പഴയ മന്ദിരത്തിന്റെ സെൻട്രൽ ഹാളിൽ ഇരുസഭകളുടെയും സംയുക്തസമ്മേളനമുണ്ടാകും. തുടർന്നു പഴയ മന്ദിരത്തിന്റെ മുറ്റത്ത് ഇരുസഭകളിലെയും അംഗങ്ങളുടെ ഗ്രൂപ്പ്ഫോട്ടോയെടുപ്പ്. 20 മുതൽ 22 വരെ പുതിയ മന്ദിരത്തിൽ സമ്മേളനം നടക്കും. അവിടെയും സഭാംഗങ്ങളുടെ ഫോട്ടോയെടുപ്പുണ്ടാകും.

ഈ സമ്മേളനത്തിൽ വനിതാസംവരണ ബിൽ അവതരിപ്പിക്കണമെന്നു പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിൽ ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ കോൺഗ്രസ് അടക്കം വിവിധ കക്ഷികൾ ആവശ്യപ്പെട്ടു. ബിജെപിയോടൊപ്പം നിൽക്കുന്ന ശിവസേന ഷിൻഡെ വിഭാഗവും എൻസിപി അജിത് പവാർ വിഭാഗവും പിന്തുണച്ചു. ലോക്സഭയിലും നിയമസഭകളിലും വനിതകൾക്കു മൂന്നിലൊന്നു സംവരണമുറപ്പാക്കുന്ന ബിൽ രാജ്യസഭ നേരത്തേ പാസാക്കിയതാണ്. എന്നാ‍ൽ വനിതാസംവരണത്തിൽ പട്ടികവിഭാഗസംവരണവും വേണമെന്ന ആവശ്യം സംബന്ധിച്ച് തർക്കമുണ്ടായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top