ട്രെയിനുകൾ കൂട്ടിയിടിച്ചു ആറു മരണം; നിരവധി പേർക്ക് പരിക്ക്

ചത്തീസ്ഗഢിലെ ബിലാസ്പൂരിൽ ട്രെയിനുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. പാസഞ്ചർ ട്രെയിൻ ചരക്ക് ട്രെയിനിൽ ഇടിച്ചുണ്ടായ അപകടത്തിൽ ആറു പേർ മരിച്ചെന്നാണ് പുറത്തു വരുന്ന വിവരം. നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മെമു ട്രെയിനും ചരക്ക് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് അപകടം.

ഛത്തീസ്ഗഢിലെ ബിലാസ്പൂർ റെയിൽവേ ഡിവിഷനിലെ ജയ്റാംനഗർ കർച്ച ഗ്രാമങ്ങൾക്കിടയിലാണ് അപകടം നടന്നത്. അപകടത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഇടിയുടെ ആഘാതത്തിൽ മെമു ട്രെയിനിന്റെ ആദ്യ കോച്ച് ഗുഡ്സ് ട്രെയിനിൽ കയറിയതായാണ് റിപ്പോർട്ട്.

അപകടം നടന്ന ഉടൻ തന്നെ റെയിൽവേ അധികൃതരും പൊലീസ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ ഉടൻ ആശുപത്രികളിലേക്ക് മാറ്റി. അപകടത്തിന്റെ കാരണം എന്താണെന്ന് കണ്ടെത്താൻ റെയിൽവേ ഉദ്യോഗസ്ഥർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിലാസ്പൂർ കാട്നി റൂട്ടിലെ ട്രെയിൻ ഗതാഗതം നിർത്തിവച്ചിട്ടുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top