പാസ്റ്ററെ കാണാനില്ല; ഞായറാഴ്ച ആരാധനക്ക് പോയ ജോബ് മടങ്ങി വരാത്തതില്‍ ദുരൂഹതയെന്ന് കുടുംബം

ചിങ്ങവനം ന്യൂ ഇന്ത്യ ചര്‍ച്ച് ഓഫ് ഗോഡിന്റെ പാസ്റ്ററെ കാണാനില്ലെന്ന് പരാതി. ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാര്‍ മഞ്ചുമല പുതുലയം സ്വദേശി എം ജോബിനെയാണ് കഴിഞ്ഞ ഞായറാഴ്ച മുതല്‍ കാണാതായത്. പാസ്റ്ററുടെ മകന്‍ രഞ്ജിത് പോലീസില്‍ പരാതി നല്‍കി. പല സ്ഥലങ്ങളിലും അന്വേഷണം നടത്തിയെങ്കിലും ഇതുവരെ കണ്ടെത്താനായില്ല.
ഞായറാഴ്ച ആരാധനയ്ക്കായി പോയതാണ് 54കാരനായ പാസ്റ്റര്‍ ജോബ്. വൈകിട്ട് 4.30ന് അരണക്കല്ലില്‍ ജീപ്പില്‍ വന്നിറങ്ങിയതായി അറിയാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മകന്‍ രഞ്ജിത് മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. ഞായറാഴ്ച വൈകുന്നേരം മുതല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആണ്.
പാസ്റ്ററുടെ തിരോധാനം സംബന്ധിച്ച് ആശങ്ക പരിഹരിക്കാന്‍ ഊര്‍ജിതമായ അന്വേഷണം വേണമെന്ന് അവശ്യപ്പെട്ടു പെന്തകോസ്തല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും രംഗത്ത് എത്തിയിട്ടുണ്ട്. പെന്തകോസ്തല്‍ കൗണ്‍സില്‍ കോഡിനേറ്റര്‍ പാസ്റ്റര്‍ രതീഷ് ഏലപ്പാറ ഡിവൈഎസ്പിക്ക് പരാതി നല്‍കിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here