കുടുംബം പാസ്റ്റര്‍ പോളിനൊപ്പം; സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പ്രവര്‍ത്തനം നിര്‍ത്തുന്നു

യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ മോചനത്തില്‍ പ്രതിസന്ധിയായി ഇടപെടലുകള്‍. സുവിശേഷ പ്രാസംഗികന്‍ പാസ്റ്റര്‍ കെഎ പോളിന്റെ ഇടപെടലില്‍ സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ അതൃപ്തിയില്‍. ഇതേതുടര്‍ന്ന് പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കാനാണ് കൗണ്‍സിലിന്റെ തീരുമാനം. കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുമായി കൂടിയാലോചിച്ച തീരുമാനം എടുക്കും.

നിമിഷപ്രിയയുടെ കുടുംബം പോളിനൊപ്പം ചേര്‍ന്ന സാഹചര്യത്തിലാണ് ആക്ഷന്‍ കൗണ്‍സില്‍ ഇത്തരമൊരു തീരുമാനം എടുത്തത്. നിമിഷപ്രിയയുടെ മോചനത്തിനായി രൂപീകരിച്ച സംഘടനയാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍. ആക്ഷന്‍ കൗണ്‍സിലിന്റെ പ്രസക്തി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നാണ് ഭാരവാഹികളുടെ നിലപാട്.

കേന്ദ്രസര്‍ക്കാര്‍ അടക്കം പാസ്റ്റര്‍ പോളിന്റെ പ്രവര്‍ത്തനങ്ങള്‍ തള്ളിപ്പറഞ്ഞതാണ്. കേന്ദ്രസര്‍ക്കാര്‍ പണപ്പിരിവ് നടത്തുന്നു എന്നടക്കം തെറ്റായ പ്രചരണം നടത്തിയപ്പോഴാണ് പോളിനെ തള്ളി കേന്ദ്രസര്‍ക്കാര്‍ രംഗത്ത് എത്തിയത്. നേരത്തെ നിമിഷപ്രിയയുടെ മോചനം ഉടനെന്ന് വീഡിയോ പങ്കുവയ്ക്കുകയും പിന്നീട് ക്ഷമാപണവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു പാസ്റ്റര്‍ പോള്‍.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top