പളളിയിൽ ഫോട്ടോയെടുക്കാൻ വരുന്നവൻ ക്രിസ്ത്യാനിയാകണം!! ദൈവനീതിക്കു നിരക്കാത്ത നിർദ്ദേശങ്ങളുമായി താമരശ്ശേരി മെത്രാൻ

ദേവാലയങ്ങളിൽ വീഡിയോ-ഫോട്ടോ ചിത്രീകരണത്തിന് ക്രൈസ്തവർക്ക് മാത്രമേ പാടുള്ളൂവെന്ന് സിറോ മലബാർ സഭയുടെ താമരശേരി രൂപത മെത്രാൻ്റെയാണ്
തിട്ടൂരം. അക്രൈസ്തവരെങ്കിൽ കുർബാന ഉൾപ്പെടെയുള്ള കർമ്മങ്ങളെക്കുറിച്ച് അറിവുണ്ടാകില്ല. അത് കർമ്മങ്ങളോടുള്ള അനാദരവ് ആകും. അതുകൊണ്ട് ക്രൈസ്തവ വിശ്വാസികൾ മാത്രം ഇക്കാര്യം ചെയ്യുന്നതാണ് അഭികാമ്യമെന്നാണ് രൂപതയുടെ നിലപാട്.

മാർ റെമിജിയോസ് ഇഞ്ചനാനിയിലാണ് വിശ്വാസികൾക്കും പള്ളികൾക്കും ഈ മാസം മൂന്നിന് നിർദ്ദേശം നൽകിയത്. പുതിയ നിർദ്ദേശങ്ങൾ ഈ മാസം അഞ്ചാം തീയതി മുതൽ പ്രാബല്യത്തിൽ വന്നു കഴിഞ്ഞു. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകളിൽ ഫോട്ടോയും വീഡിയോയും എടുക്കാൻ വരുന്നവൻ്റെ ജാതിയും മതവും തിരഞ്ഞു വയ്ക്കണമെന്നാണ് മെത്രാൻ്റെ കല്പനയുടെ സാരം. എല്ലാ സൃഷ്ടിയും ദൈവമുമ്പാകെ സമാന്മാരാണെന്ന ക്രിസ്തുവചനം സദാ പ്രഘോഷിക്കുന്നവരാണ് ജാതിയും മതവും നോക്കി തൊഴിലിൽ തരംതിരിവിനു ശ്രമിക്കുന്നത്.

സിറോ മലബാർ സഭയുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജാതിയും മതവും നോക്കാതെ ഫോട്ടോഗ്രാഫിയും വീഡിയോഗ്രഫിയും പഠിപ്പിക്കുന്ന ഇക്കാലത്താണ് പള്ളിക്കുള്ളിൽ പടമെടുക്കാൻ വരുന്നവൻ ക്രൈസ്തവനായിരിക്കണമെന്ന് മെത്രാൻ ഇടയലേഖനം ഇറക്കുന്നത്. മാനന്തവാടി രൂപതയിലെ വൈദികനായ ഫാദർ നോബിൾ പാറയ്ക്കൽ എന്ന വൈദികനെ മദ്യപിച്ചു വാഹനമോടിച്ചതിന് പോലീസ് പിടികൂടിയത് കഴിഞ്ഞ മാസമായിരുന്നു. ഇത്തരം പ്രവർത്തികൾ തിരുക്കർമ്മങ്ങൾക്ക് നിരക്കുന്നതാണോ എന്നൊന്നും സഭ ഇനിയും വ്യക്തമാക്കിയിട്ടില്ല.

ALSO READ : ഫാ.നോബിള്‍ പാറയ്ക്കല്‍ വെള്ളമടിച്ചു വണ്ടിയോടിച്ചെന്ന് പോലീസ്; FlR വ്യാജമല്ല, പക്ഷേ മദ്യപിക്കാറില്ലെന്ന് വൈദികൻ!! കര്‍ത്താവേ കണ്‍ഫ്യൂഷന്‍ തീർക്കണമേ…

“തിരുക്കർമ്മങ്ങളുടെ ഫോട്ടോയും വീഡിയോയും എടുക്കുമ്പോൾ തിരുക്കർമ്മങ്ങളോടും ദേവാലയത്തോടും യാതൊരു അനാദരവും പാടില്ല” എന്നും മെത്രാൻ്റ സർക്കുലറിലുണ്ട്. ഈ സർക്കുലറിലെ പത്തു നിർദ്ദേശങ്ങൾ നിഷ്കളങ്കമെന്ന് തോന്നുമെങ്കിലും അങ്ങേയറ്റം മനുഷ്യത്വവിരുദ്ധവും ക്രിസ്തു ജീവിതം കൊണ്ട് നൽകിയ സന്ദേശത്തിന് ഒട്ടുമേ നിരക്കാത്തതുമാണെന്ന കാര്യത്തിൽ വിശ്വാസികൾക്ക് പോലും തർക്കമുണ്ടാകില്ല.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top