പൊലീസ് ക്യാമ്പിൽ എസ്ഐ തൂങ്ങി മരിച്ച നിലയിൽ; ആത്മഹത്യയെന്ന് സംശയം
August 30, 2025 10:37 AM

പത്തനംതിട്ടയിൽ പൊലീസ് ക്യാമ്പിൽ എസ്ഐയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. അടൂരിലെ വടക്കടത്തുകാവ് പോലീസ് ക്യാമ്പിലാണ് സംഭവം. 51 വയസ്സുള്ള കുഞ്ഞുമോനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ക്വാട്ടേഴ്സിൽ കുടുംബസമേതമായിരുന്നു താമസം. ക്യാമ്പിലെ പരിശീലനത്തിന്റെയും മറ്റു ചുമതലുകളും നിർവഹിച്ചിരുന്ന ആളാണ് കുഞ്ഞുമോൻ. അദ്ദേഹത്തിന്റെ അടുത്തുനിന്ന് ആത്മഹത്യ കുറുപ്പും കണ്ടെത്തി. സാമ്പത്തിക ബുദ്ധിമുട്ടാണ് ആത്മഹത്യക്ക് പിന്നിൽ എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here