അമ്മയെയും പെൺമക്കളെയും കാണാതായിട്ട് 11 ദിവസം; ഒരു തുമ്പും കിട്ടാതെ പൊലീസ്

തിരുവല്ലയിൽ നിന്ന് വീട്ടമ്മയും പെൺമക്കളെയും കാണാതായി 11 ദിവസം പിന്നിട്ടിട്ടും ഒരു വിവരവും ലഭിക്കാതെ പൊലീസ്. നിരണത്ത് വാടകയ്ക്ക് താമസിക്കുന്ന 40 കാരിയായ റീനയും രണ്ട് പെൺമക്കളെയുമാണ് കാണാതായത്. മക്കളായ എട്ടു വയസ്സുള്ള അക്ഷര ആറ് വയസ്സുള്ള അൽക്ക എന്നിവരാണ് പതിനൊന്ന് ദിവസം മുൻപ് അമ്മയോടൊപ്പം വീട്ടിൽ നിന്നും പോയത്.

റീനയും രണ്ട് പെൺമക്കളും വാഹനത്തിൽ കയറുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇവരെ കാണാതായി രണ്ട് ദിവസം കഴിഞ്ഞാണ് റീനയുടെ ഭർത്താവ് അനീഷ് പരാതി നൽകിയത്. വൈകി കിട്ടിയ പരാതിയിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് നേരത്തെ തന്നെ അറിയിച്ചിരുന്നു. എന്നാൽ, അനീഷിനെ ചോദ്യം ചെയ്‌തെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.

വാഹനത്തിൽ കയറുമ്പോൾ ഇവരുടെ കയ്യിൽ ബാഗുകൾ ഉണ്ടായിരുന്നു. അതിനാൽ എവിടെയെങ്കിലും യാത്ര പോയിരിക്കാൻ സാധ്യത എന്നാണ് വിലയിരുത്തൽ. നിലവിൽ അന്വേഷണ പുരോഗമിക്കുകയാണെന്ന് പോലീസ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top