വിവാഹമോചനം കിട്ടാന്‍ കാൽനൂറ്റാണ്ട് കോടതി തിണ്ണ നിരങ്ങിയ പാവം ഭര്‍ത്താവ് !! 498A നിയമത്തിന്റെ ക്രൂരമായ ദുരുപയോഗത്തിന് ഇര

ഒന്ന് കല്യാണം കഴിച്ചതിന്റെ പേരില്‍ ഒരു പാവം മനുഷ്യന്‍ കാല്‍നൂറ്റാണ്ടായി പീഡനങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ഭര്‍ത്താവിനെതിരെ ഭാര്യ നല്‍കിയ വിവാഹമോചനക്കേസും അതിനൊപ്പമുള്ള സ്ത്രീധന പീഡനക്കേസും തീര്‍പ്പാവാന്‍ ആയുസിന്റെ 26 വര്‍ഷമാണ് ലക്‌നൗ സ്വദേശിയായ ഹതഭാഗ്യന് ചെലവഴിക്കേണ്ടി വന്നത്.
വിവാഹം കഴിഞ്ഞതിന്റെ രണ്ടാം വര്‍ഷമാണ് ഭാര്യ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 498 A വകുപ്പു പ്രകാരം കേസ് കൊടുത്തത്. ഒരു സ്ത്രീയോട് ഭര്‍ത്താവോ ഭര്‍ത്താവിന്റെ കുടുംബമോ നടത്തുന്ന ക്രൂരതക്കെതിരായും, സ്ത്രീധനത്തിന്റെ പേരില്‍ വിവാഹിതയായ സ്ത്രീയെ ഉപദ്രവിക്കുന്ന വ്യക്തിക്ക് ശിക്ഷ ഉറപ്പാക്കുന്ന വകുപ്പാണിത്. ഇതിന്റെ ദുരുപയോഗം വ്യാപകമായി നടക്കുന്നതിന്റെ നേര്‍ സാക്ഷ്യമാണ് ഈ കേസ്.
1997 ഫെബ്രുവരിയിലാണ് അധ്യാപികയുമായി ലക്‌നൗ സ്വദേശിയുടെ വിവാഹം നടന്നത്. 1999ല്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മദ്യപിപ്പിക്കുകയും ചെയ്യുന്നു എന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കി കേസെടുപ്പിച്ചു. ഇതേവര്‍ഷം തന്നെ വിവാഹമോചന കേസും ഫയല്‍ ചെയ്തിരുന്നു.
2004ല്‍ ഭർത്താവിനെതിരായ സ്ത്രീധന പീഡനക്കുറ്റം തെളിഞ്ഞതിനെ തുടര്‍ന്ന് വിചാരണക്കോടതി മൂന്ന് വര്‍ഷത്തെ തടവിന് വിധിച്ചു. 2018ല്‍ ഹൈക്കോടതി ഇയാളുടെ അപ്പീല്‍ നിരസിച്ചു. ഒടുവില്‍ ഈ വര്‍ഷം മെയ് 13ന് സുപ്രീം കോടതി ഹതഭാഗ്യനായ ഭര്‍ത്താവിനെ വെറുതെ വിട്ടു. അതുകൊണ്ട് മൂന്ന് വര്‍ഷത്തെ തടവില്‍ നിന്ന് അയാള്‍ രക്ഷപ്പെട്ടു. 498 A പ്രകാരമുള്ള കുറ്റം തെളിയിക്കാനാവശ്യമായ യാതൊരു തെളിവും ഹാജരാക്കാന്‍ ഭാര്യയ്ക്ക് കഴിഞ്ഞില്ല.
സ്ത്രീകള്‍ ഭര്‍ത്താവിന്റെ കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കാന്‍ 498 A വകുപ്പ് പലപ്പോഴും ദുരുപയോഗം ചെയ്യുന്നുണ്ടെന്നാണ് ഉന്നത നീതിപീഠം പലവട്ടം വ്യക്തമാക്കിയിട്ടുള്ളതാണ്. ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും തെളിവില്ലാത്തതും ആണെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിയമത്തിന്റെ ദുരുപയോഗത്തില്‍ സുപ്രീം കോടതി ആശങ്ക പ്രകടിപ്പിച്ചു. അതിക്രൂരമായിട്ടാണ് ഈ വകുപ്പ് ചില തല്‍പരകക്ഷികള്‍ ഉപയോഗിക്കുന്നതെന്നും കോടതി കുറ്റപ്പെടുത്തി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here