ആശങ്കയിലായി തട്ടിപ്പിന് ഇരയായവർ; പാതി വില തട്ടിപ്പ് കേസിൽ അന്വേഷണം വഴിമുട്ടിയോ

പാതി വില തട്ടിപ്പ് കേസിൽ പ്രത‍്യേക അന്വേഷണ സംഘത്തെ സർക്കാർ പിരിച്ചു വിട്ടതിനു പിന്നാലെ ആശങ്ക പ്രകടിപ്പിച്ച് തട്ടിപ്പിന് ഇരയായവർ. പ്രത‍്യേക അന്വേഷണ സംഘം ഇതുവരെ കാര‍്യമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ലെന്നാണ് തട്ടിപ്പിന് ഇരയായവർ പറയുന്നത്. കൃത‍്യമായി അന്വേഷണം നടന്നില്ലെങ്കിൽ അനന്തുകൃഷ്ണൻ അടക്കമുള്ളവർ രക്ഷപ്പെടുമെന്നാണ് ഇതിൽ അകപെട്ടവരുടെ ആശങ്ക

Also Read : ‘ചുപ് രഹോ’ പിണറായി പോലീസിന് എതിരെ മിണ്ടരുതെന്ന് പാര്‍ട്ടി തിട്ടൂരം; സ്റ്റേഷനില്‍ മര്‍ദ്ദനമേറ്റ ലോക്കല്‍ സെക്രട്ടറിയെ വിലക്കി

കഴിഞ്ഞ ദിവസമായിരുന്നു പ്രത‍്യേക അന്വേഷണ സംഘത്തെ സർക്കാർ പിരിച്ചുവിട്ടുവെന്ന വാർത്ത പുറത്തു വന്നത്. അന്വേഷണ സംഘത്തിന്‍റെ മേധാവിയായിരുന്ന ക്രൈംബ്രാഞ്ച് എസ്പി എംജെ സോജനെ വിജിലൻസിലേക്ക് സ്ഥലം മാറ്റിയതിനെത്തുടർന്ന് അന്വേഷണ സംഘം വേണ്ടെന്ന തീരുമാനത്തിലെത്തുകയായിരുന്നു സർക്കാർ. കേരളത്തെ ഞെട്ടിച്ച ഈ കേസില്‍ നടന്നത് 500 കോടിയിലധികം രൂപയുടെ തട്ടിപ്പാണ്. കേസില്‍ 1400 ലധികം പരാതികള്‍ ലഭിച്ചിട്ടുണ്ട്.ക്രൈം ബ്രാഞ്ചിന്‍റെ അതാത് യൂണിറ്റുകൾ കേസ് അന്വേഷിച്ചാൽ മതിയെന്നാണ് സർക്കാരിന്‍റെ നിലപാട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top