ചൈതന്യാനന്ദക്ക് മുൻകൂർ ജാമ്യാമില്ല; ലൈംഗികാതിക്രമത്തിന് പുറമെ സ്വാമിയുടെ പേരിൽ മറ്റ് കേസുകളും

ഡല്‍ഹിയിലെ ശ്രീശാരദാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്‌മെന്റില്‍ പിജിഡിഎം കോഴ്‌സ് പഠിക്കുന്ന പെണ്‍കുട്ടികളെ ചൂഷണം ചെയ്തുവെന്ന പരാതിയെ തുടർന്ന് ചാർജ് ചെയ്ത കേസിൽ സ്വാമി ചൈതന്യാനന്ദക്ക് മുൻകൂർ ജാമ്യം തള്ളി പട്യാല ഹൗസ് കോടതി. പ്രതി നിരവധി കേസുകളിൽ പ്രതിയാണെന്നും ഒളിവിൽ കഴിയുകയാണെന്നും പൊലീസ് കോടതിയിൽ വാദിച്ചു. തുടർന്നാണ് ജാമ്യാപേക്ഷ തള്ളിയത്.
ലൈംഗികാതിക്രമത്തിന് പുറമെ വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള കേസുകൾ കാണിച്ചാണ് പൊലീസ് ജാമ്യാപേക്ഷ എതിർത്തത്. തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു. കുരിക്കിലാകുമെന്ന് മനസിലായതോടെ ഒളിവിൽ പോയ ചൈതന്യാനന്ദയ്ക്കായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
Also Read : വാവരെ വാപുരനെന്ന് വിളിച്ച സ്വാമിക്കെതിരെ കേസ്; ചുമത്തിയത് ജാമ്യമില്ലാ വകുപ്പ്
സ്വാമി അടിമുടി വ്യാജനാണ്. എം. ഫിൽ ബിരുദവും വ്യാജമാണ്. അതുപോലെ തന്നെ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രദർശിപ്പിച്ചിട്ടുള്ള രാഷ്ട്രീയക്കാർക്കൊപ്പമുള്ള ഫോട്ടോകൾ അദ്ദേഹത്തിന്റെ പ്രിൻ്റിംഗ് പ്രസ്സിൽ നിന്നും ഉണ്ടാക്കിയതാണ്. താൻ യുഎൻ അംഗമാണെന്നും ഒരു എംബസിയാണ് തനിക്ക് അത് നൽകിയതെന്നും സ്വാമി അവകാശപ്പെട്ടിരുന്നു. ആരോപണത്തിന് പിന്നാലെ സ്വാമിയെ സ്ഥാപനത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here