ചികിത്സ കിട്ടാതെ രോഗികൾ; ഹിമാചലിൽ ഡോക്ടർമാരുടെ സമരം കടുക്കുന്നു

ഹിമാചൽ പ്രദേശിൽ ഡോക്ടർമാർ അനിശ്ചിതകാല സമരം തുടങ്ങിയതോടെ ആശുപത്രികളുടെ പ്രവർത്തനം താറുമാറായി. രോഗിയെ തല്ലിയ ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെതിരെയാണ് പ്രതിഷേധം.

ക്യാഷ്വാലിറ്റി ഒഴികെയുള്ള എല്ലാ സേവനങ്ങളും നിന്നു. ഒപി വിഭാഗവും ഓപ്പറേഷൻ തിയേറ്ററുകളും പ്രവർത്തിക്കുന്നില്ല. കിലോമീറ്ററുകൾ ദൂരെ നിന്ന് ചികിത്സയ്ക്കായി എത്തിയവർ ഡോക്ടർമാരില്ലാതെ വലയുകയാണ്. കഠിനമായ തണുപ്പും പുതുവത്സര തിരക്ക് കാരണം താമസിക്കാൻ മുറി കിട്ടാത്തതും രോഗികളെയും ബന്ധുക്കളെയും കൂടുതൽ ബുദ്ധിമുട്ടിക്കുകയാണ്.

ഇൻന്ദിരാഗാന്ധി മെഡിക്കൽ കോളേജിലെ ഡോ രാഘവ് നരുളയും അർജുൻ സിംഗ് എന്ന രോഗിയും തമ്മിലുണ്ടായ കയ്യാങ്കളിയാണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സർക്കാർ ഡോക്ടറെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. രോഗി മോശമായി സംസാരിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് ഡോക്ടർമാർ പറയുന്നത്. പിരിച്ചുവിട്ട ഡോക്ടറെ തിരിച്ചെടുക്കണമെന്നും ആശുപത്രികളിൽ തങ്ങൾക്ക് സുരക്ഷ ഉറപ്പാക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം.

മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു ഡോക്ടർമാരുമായി ചർച്ച നടത്തിയെങ്കിലും, പിരിച്ചുവിട്ട നടപടി പിൻവലിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് ഡോക്ടർമാർ. സർക്കാർ ഉടൻ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും അപേക്ഷ.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top