Paytm സേവനങ്ങള്‍ നിലയ്ക്കുമോ ? ആശങ്കകൾക്ക് മറുപടിയുമായി കമ്പനി അധികൃതർ രംഗത്ത്

പേടിഎം യുപിഐ സേവനങ്ങള്‍ ഇന്ന് മുതല്‍ അവസാനിക്കുമെന്ന വാർത്തകൾ പരക്കെ പ്രചരിച്ചിരുന്നു. ഗൂഗിള്‍ പ്ലേ സ്റ്റോറിൽ നിന്നും വന്ന ഒരു നോട്ടിഫിക്കേഷന്‍ ആണ് ഇത്തരമൊരു ആശയക്കുഴപ്പത്തിന് കാരണമായത്. പേടിഎം കമ്പനി അധികൃതർ നല്‍കുന്ന വിശദീകരണം അനുസരിച്ച്, ഒറ്റത്തവണ യുപിഐ പേയ്മെന്റുകള്‍ക്ക് ഒരു മാറ്റവുമില്ല. വ്യാപാരികള്‍ക്കുള്ള പേയ്മെന്റുകളും തടസ്സമില്ലാതെ തുടരും. അതായത്, സാധനങ്ങള്‍ വാങ്ങുമ്പോള്‍ കടകളില്‍ ചെയ്യുന്ന പേയ്മെന്റുകള്‍, സുഹൃത്തുക്കള്‍ക്ക് പണം അയക്കുന്നത്, ബില്ലുകള്‍ അടയ്ക്കുന്നത് തുടങ്ങിയ എല്ലാ സേവനങ്ങളും നേരത്തെ പോലെ തന്നെ പ്രവര്‍ത്തനം നടക്കും. എന്നാൽ ചില പ്രത്യേകതരം ഇടപാടുകള്‍ക്ക് മാത്രമേ മാറ്റമുള്ളൂ എന്നും കമ്പനി പറയുന്നു.
Also Read : CPMനെ അയ്യപ്പൻ കാക്കുമോ? NSSന് പിന്നാലെ സർക്കാരിന് പിന്തുണ അറിയിച്ച് SNDPയും
യൂട്യൂബ് പ്രീമിയം, ഗൂഗിള്‍ വണ്‍ സ്റ്റോറേജ് തുടങ്ങിയ സബ്‌സ്‌ക്രിപ്ഷന്‍ സേവനങ്ങള്‍ക്കായി പേടിഎം യുപിഐ ഉപയോഗിച്ച് പ്രതിമാസം പ്രീമിയം അടയ്ക്കുന്നവര്‍ക്കാണ് മാറ്റം ബാധവുക. ഇവര്‍ തങ്ങളുടെ പഴയ @paytm യുപിഐ ഹാന്‍ഡില്‍ പുതിയ ഹാന്‍ഡിലുകളിലേക്ക് മാറ്റണം എന്നാണ് കമ്പനി അറിയിക്കുന്നത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here