വാക്കുകളിൽ വെറുപ്പ് നിറച്ച് പിസി ജോർജ്; കേസെടുക്കാൻ നിർദ്ദേശം നൽകി കോടതി

ബിജെപി നേതാവ് പി.സി. ജോർജ് പ്രകോപനപരമായ വിദ്വേഷ പ്രസംഗം നടത്തുന്നത് ആദ്യമായല്ല. ചാനൽ ചർച്ചയിൽ മതവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് ഈരാറ്റുപേട്ട പോലീസ് രജിസ്റ്റർചെയ്‌ത കേസിൽ ജോർജിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. മുപ്പതുവർഷത്തോളം എംഎൽഎ ആയിരുന്നിട്ടും എളുപ്പം പ്രകോപനത്തിന് വശംവദനാകുന്ന പി.സി. ജോർജിന് രാഷ്ട്രീയക്കാരനായി തുടരാൻ അർഹതയില്ലെന്ന് ഹൈക്കോടതി ജാമ്യം തള്ളിക്കൊണ്ട് നിരീക്ഷിച്ചിരുന്നു.
വർഗീയ പരാമർശങ്ങൾ നടത്തി രണ്ട് കേസുകളിൽ കോടതിഅലക്ഷ്യം നേരിടുന്നതിനിടെയാണ് പിസി ജോർജ് വീണ്ടും വർഗീയ പരാമർശം നടത്തിയത്. . അടിയന്തരാവസ്ഥയുടെ അന്‍പതാം വാര്‍ഷികത്തോട് അനുബന്ധിച്ച് തൊടുപുഴയില്‍ എച്ച്ആര്‍ഡിഎസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നടത്തിയ പ്രസംഗമാണ് ഇത്തവണ പി സി ജോര്‍ജിന് എതിരായ നടപടിയുടെ അടിസ്ഥാനം. മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിനെ അധിക്ഷേപിച്ചും മുസ്ലീം സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്ന വിധത്തില്‍ ആയിരുന്നു പി സി ജോര്‍ജ് പരാമര്‍ശങ്ങള്‍ നടത്തിയത്. മുസ്‌ലിം അല്ലാത്തവര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത സ്ഥിതിയിലേക്ക് മാറുന്നത് ഗുണകരമല്ലെന്ന് പി സി ജോർജ് പറഞ്ഞിരുന്നു. ഇക്കാര്യം മുസ്‌ലിം സമൂഹം കൂടി പരിശോധിക്കണം.
രാജ്യത്തെ സ്‌നേഹിക്കാത്ത ഒരുത്തനും ഇവിടെ താമസിക്കേണ്ട. ഇതിന്റെ പേരില്‍ വേണമെങ്കില്‍ പിണറായിക്ക് ഒരു കേസ് കൂടി തന്റെ പേരില്‍ എടുക്കാം. തനിക്ക് പ്രശ്‌നമില്ല. കോടതിയില്‍ തീര്‍ത്തോളാമെന്നും പി സി ജോർജ് പറഞ്ഞിരുന്നു. രാജ്യത്തെ നശിപ്പിച്ച ഒന്നാംപ്രതി നെഹ്‌റു എന്ന മുസല്‍മാനാണെന്നായിരുന്നു ദൈവവിശ്വാസമില്ലെന്ന് പറഞ്ഞു നടന്നിരുന്ന നെഹ്റു വീട്ടിനകത്ത് അഞ്ച് നേരം നമസ്‌കരിക്കുമായിരുന്നു. മറ്റുള്ളവര്‍ക്ക് ജീവിക്കാന്‍ അവകാശമില്ലെന്ന് കരുതുന്ന തലമുറയെ മുസ്ലിം സമൂഹം വളര്‍ത്തിക്കൊണ്ടുവരുകയാണ് എന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു. യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് ടി അനീഷ് കാട്ടാക്കട നല്‍കിയ സ്വകാര്യ അന്യായത്തിലാണ് കോടതി നടപടി.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here