ബിജെപി സ്ഥാനാർഥിയില്ല, വോട്ടിങ് യന്ത്രത്തിൽ നോട്ടയുമില്ല; രോഷം പൂണ്ട് പിസി ജോർജ്

തന്റെ വാർഡിൽ എൻഡിഎക്ക് സ്ഥാനാർഥിയുമില്ല, ഇവിഎം മിഷ്യനിൽ നോട്ട ഓപ്ഷനുമില്ല. വിഷയത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് പിസി ജോർജ് രംഗത്ത്. നോട്ടക്ക് വോട്ട് ചെയ്യാൻ സാധിക്കാത്തത് വൃത്തികെട്ട തിരഞ്ഞെടുപ്പ് സംവിധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൂഞ്ഞാറിലെ വാർഡിൽ എൻഡിഎയ്ക്ക് സ്ഥാനാർഥി ഇല്ലാത്തതിനെ തുടർന്നാണ് തനിക്ക് നോട്ടയ്ക്ക് വോട്ട് ചെയ്യേണ്ട സാഹചര്യമുണ്ടായത്. ഇതേത്തുടർന്നാണ് തിരഞ്ഞെടുപ്പ് സംവിധാനത്തിനെതിരെ പിസി ജോർജ് രൂക്ഷമായ ഭാഷയിൽ ആഞ്ഞടിച്ചത്.
“ഇവിടെ രണ്ട് സ്ഥാനാർഥികളാണ് ഉള്ളത്. ഇതിലൊരാൾക്ക് വോട്ട് ചെയ്യാം. എന്നാൽ, നോട്ടക്ക് വോട്ട് ചെയ്യാൻ സാധിക്കില്ല. ഒരാൾക്ക് ഞാൻ വോട്ട് ചെയ്തു എന്നത് വേറെ കാര്യം. നോട്ട വേണ്ടേ? തിരഞ്ഞെടുപ്പ് കമ്മീഷൻ എന്ത് നിയമമാണ് ഉണ്ടാക്കിയിരിക്കുന്നത്. വിവരക്കേട് കാണിക്കുകയാണോ? എനിക്ക് നോട്ടക്ക് വോട്ട് ചെയ്യണം എന്ന് കരുതിയാൽ എവിടെപ്പോയി വോട്ട് ചെയ്യും. അത് എൻ്റെ അവകാശമല്ലേ? വൃത്തികെട്ട തിരഞ്ഞെടുപ്പ് സംവിധാനമാണ്. ഇതിൽ എനിക്ക് പരാതിയുണ്ട്.” പിസി ജോർജ് പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here