സമാധാന ശ്രമങ്ങൾ വിഫലമാകുന്നു; ഇറാൻ ഇസ്രയേൽ സംഘർഷങ്ങൾ എങ്ങോട്ട് ?

ഇറാനും ഇസ്രയേലും തമ്മിലുള്ള സംഘർഷങ്ങൾ ആരംഭിച്ചിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു. സമാധാന ശ്രമങ്ങൾ ഇപ്പോഴും എങ്ങുമെത്തിയിട്ടില്ല. യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തിൽ ജനീവയിൽ നടന്ന സമാധാന ചർച്ചയും വിഫലമാവുകയാണ്. ലോകം വലിയ പ്രതീക്ഷയോടെയാണ് ഈ ചർച്ചകളെ നോക്കി കണ്ടത്. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാരും യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ മേധാവി അബ്ബാസ് അരാഗ്ചിയും ഇറാനുമായും ഇസ്രയേലുമായും നടത്തിയ ചർച്ച മൂന്നര മണിക്കൂർ നീണ്ടു നിന്നു.

നയതന്ത്ര ചർച്ചകൾ നടന്ന് കൊണ്ടിരിക്കുമ്പോഴും തങ്ങൾ ആക്രമിക്കപ്പെടുന്നെന്നും, ഇറാനിയൻ ആണവ പദ്ധതിയെ കുറിച്ച് പൊള്ളയായ ആരോപണങ്ങളാണ് ഇസ്രായേൽ ഉയർത്തുന്നതെന്നായിരുന്നു ഇറാന്റെ വാദം. തുടർന്ന് കൃത്യമായ സമവായത്തിലെത്താതെ ചർച്ച അവസാനിച്ചു.

യുദ്ധത്തിൽ അമേരിക്ക മധ്യസ്ഥത വഹിക്കണമെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞതായി റിപ്പോർട്ടുണ്ട്. പർവതങ്ങൾക്കടിയിലുള്ള രഹസ്യ ബങ്കറുകൾക്കുള്ളിലാണ് ഇറാന്റെ ആണവ സമ്പുഷ്ടീകരണ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. അവ തകർക്കാൻ കഴിവുള്ള “ബങ്കർ-ബസ്റ്റർ” ബോംബുകൾ അമേരിക്കയുടെ പക്കൽ മാത്രമേ ഉള്ളു.

ALSO READ : അമേരിക്കയുടെ നോട്ടപ്പുള്ളി, കിട്ടിയാൽ കൊല്ലുമെന്ന് ഇസ്രായേൽ ; ആരാണ് ആയത്തുള്ള അലി ഖമേനി

അമേരിക്കയെ യുദ്ധത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഇസ്രയേലും നടത്തുന്നുമുണ്ട്. പക്ഷെ റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും അമേരിക്കയിലെ വലിയൊരു വിഭാഗവും ജനങ്ങളും തങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാകാത്ത പക്ഷം നേരിട്ട് യുദ്ധത്തിൽ പങ്കെടുക്കേണ്ടതില്ല എന്ന അഭിപ്രായക്കാരാണ്.

ഇറാന്റെ ആണവ ഭീഷണി ഇല്ലാതാക്കുന്നതുവരെ തങ്ങൾ ആക്രമണം നിർത്തില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ ഇസ്രയേൽ പ്രതിനിധി ഡാനി ഡാനോൺ വ്യക്തമാക്കി. ഇറാന്റെ ഐക്യരാഷ്ട്രസഭാ പ്രതിനിധി അമീർ സയീദ് ഇറവാനി ഇസ്രയേലിനെ നിലക്ക് നിർത്താൻ സുരക്ഷാ കൗൺസിൽ ഇടപെടണമെന്ന് അഭിപ്രായപ്പെട്ടു. അമേരിക്ക യുദ്ധത്തിലേക്ക് വരുമെന്ന റിപ്പോർട്ടുകളെ ഇറാൻ ആശങ്കായോടെയാണ് നോക്കി കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

മനുഷ്യാവകാശ സംഘടനയായ ഹ്യൂമൻ റൈറ്റ്സ്സിന്റെ റിപ്പോർട്ട് പ്രകാരം ഇറാനിൽ 639 പേർ ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. മരിച്ചവരിൽ സൈന്യത്തിലെ ഉന്നതരും ആണവ ശാസ്ത്രജ്ഞരും ഉൾപ്പെടുന്നു. ഇസ്രയേലിൽ, ഇറാനിയൻ മിസൈൽ ആക്രമണങ്ങളിൽ 24 പേർ കൊല്ലപ്പെട്ടു. അമേരിക്ക യുദ്ധത്തിലേക്ക് പ്രവേശിക്കുമോ ഇല്ലയോ എന്ന് രണ്ടാഴ്ചയ്ക്കകം അറിയാം എന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾ ട്രംപ് പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top