പീച്ചിയിൽ ഹോട്ടലുടമയെ മർദിച്ച രതീഷും തെറിച്ചു: പോലീസ് അതിക്രമത്തിൽ നടപടിയെടുത്ത് മുഖം മിനുക്കാൻ പിണറായി

പീച്ചി പോലീസ് സ്റ്റേഷൻ മർദ്ദനൽ കുറ്റക്കാരനായ പി എം രതീഷിന് സസ്‌പെൻഷൻ. ദക്ഷിണ മേഖല ഐജിയുടെയാണ് നടപടി. 2023ലാണ് തൃശൂര്‍ പട്ടിക്കാട് ലാലീസ് ഹോട്ടൽ മാനേജര്‍ കെപി ഔസപ്പിനെയും മകനെയും പീച്ചി പൊലീസ് സ്റ്റേഷനിൽ വച്ച് മർദനമേറ്റത്. ദൃശ്യങ്ങൾ പുറത്ത് വന്നതോടെ സംഭവം വലിയ വിവാദമായിരുന്നു.
ഭക്ഷണം കഴിക്കാനെത്തിയ പാലക്കാട് വണ്ടാഴി സ്വദേശി ദിനേശ് നല്‍കിയ വ്യാജ പരാതിക്ക് പിന്നാലെയായിരുന്നു മര്‍ദനം. പരാതി നല്‍കാനെത്തിയ തന്നെയും ഡ്രൈവറെയും ഭിത്തിയോട് ചേര്‍ത്ത് നിര്‍ത്തി മര്‍ദിച്ചു. പിന്നാലെ ഫ്‌ലാസ്‌കിന് അടിക്കാന്‍ ആഞ്ഞുവെന്നും മുഖത്തടിച്ചുവെന്നും ഔസേപ്പ് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യം ചോദിക്കാന്‍ എത്തിയ മകനെ ലോക്കപ്പിലിട്ടും മര്‍ദിച്ചുവെന്നാണ് പരാതി.
Also Read : ആക്ഷൻ ഹീറോ ബിജുമാരെ സംരക്ഷിക്കാൻ സർക്കാരിന് നാണമുണ്ടോ; സഭയിൽ കടന്നാക്രമണവുമായി സതീശൻ
ഇതോടെ പോലീസ് അതിക്രമങ്ങളിൽ ഉൾപ്പെട്ട പോലീസുകാർക്കെതിരെ നടപടികൾ ശക്തിപ്പെടുത്താൻ സർക്കാരിന് കഴിഞ്ഞു. ഇത് പിണറായിയുടെയും സർക്കാരിന്റെയും മുഖം മിനുക്കാനുള്ള ഗിമ്മിക്കുകൾ മാത്രമാണെന്ന ആരോപണങ്ങളും ശക്തമാണ്. 2016 – 2024 വരെ സേനക്ക് ചേരാത്ത പ്രവർത്തനങ്ങൾ നടത്തിയ 108 പൊലീസുകാരെ പിരിച്ചുവിട്ടുവെന്ന് മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ അടിയന്തരപ്രമേയത്തിൻ മേൽ നടന്ന ചർച്ചയിൽ ചൂണ്ടിക്കാട്ടി. അങ്ങനെ ഏതെങ്കിലും ഒരു നടപടി കോൺഗ്രസിൻറെ ഭാഗനിന്നും ഉണ്ടായി എന്ന് പറയാൻ സാധിക്കുമോ എന്ന ചോദ്യവും അദ്ദേഹം ഉയർത്തിയിരുന്നു. അതിനു പിന്നാലെയാണ് മണിക്കൂറുകൾക്കകം രതീഷിനെയും സസ്‌പെൻഡ് ചെയ്തത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here