സർക്കാർ ഓഫീസുകളിൽ പെൻഡ്രൈവുകൾ നിരോധിച്ചു; സൈബർ സുരക്ഷയുടെ ഭാഗമെന്ന് ജമ്മു കശ്മീർ സർക്കാർ

സൈബർ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജമ്മു കശ്മീരിലെ ഗവൺമെന്റ് ഓഫീസുകളിൽ പെൻഡ്രൈവുകൾ നിരോധിച്ചു. സിവിൽ സെക്രട്ടേറിയറ്റിലെ എല്ലാ അഡ്മിനിസ്ട്രേറ്റീവ് വകുപ്പുകളിലും ജില്ലകളിലെ ഡെപ്യൂട്ടി കമ്മീഷണർമാരുടെ ഓഫീസുകളിലുമാണ് പെൻഡ്രൈവുകൾ ഉപയോഗിക്കുന്നത് നിരോധിച്ചത്.

വാട്സ്ആപ്പ്, ഐലവ് പിഡിഎഫ്(iLovePDF) പോലുള്ള സുരക്ഷിതമല്ലാത്ത ഓൺലൈൻ സേവനങ്ങൾക്കും നിരോധനമുണ്ട്. ഇതുവഴി സർക്കാർ വിവരങ്ങൾ സംരക്ഷിക്കാനും ഡാറ്റാ ലംഘനങ്ങൾ, അനധികൃത ആക്സസിംഗ് എന്നിവ തടയാനും സാധിക്കും. അത്യാവശ്യ ഘട്ടങ്ങളിൽ പെൻഡ്രൈവുകൾ ആവശ്യം വന്നാൽ ബന്ധപ്പെട്ട അഡ്മിനിസ്ട്രേറ്റീവ് മേധാവി വഴി നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിലെ സ്റ്റേറ്റ് ഇൻഫോർമാറ്റിക്സ് ഓഫീസർക്ക് (SIO) നിവേദനം നൽകണം, ഒരു വകുപ്പിന് രണ്ടോ മൂന്നോ പെൻഡ്രൈവുകൾ വരെ അനുവദിക്കാവുന്നതാണ്.

പെൻഡ്രൈവിന് അംഗീകാരം ലഭിച്ചു കഴിഞ്ഞാൽ അത് എൻഐസി സെല്ലിൽ (NIC) രജിസ്ട്രേഷനായി നേരിട്ട് സമർപ്പിക്കണമെന്ന് പൊതുഭരണ വകുപ്പ് (GAD) കമ്മീഷണർ സെക്രട്ടറി എം രാജു പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. കൂടാതെ എല്ലാ സർക്കാർ ഓഫീസുകളിലും ക്ലൗഡ് അധിഷ്ഠിത, മൾട്ടി-ടെനന്റ് പ്ലാറ്റ്‌ഫോമായ ഗവ്ഡ്രൈവ് (GovDrive) ഉപയോഗിക്കണമെന്നും നിർദേശമുണ്ട്. കൂടാതെ 50 ജിബി സ്റ്റോറേജും ഉണ്ടാകണം.

സർക്കാർ വിവരങ്ങൾ എല്ലാം അതീവ രഹസ്യമായി സൂക്ഷിക്കണം. അംഗീകൃത സുരക്ഷിത ചാനലുകൾ വഴി മാത്രമാണ് ഇവയെല്ലാം കൈകാര്യം ചെയ്യേണ്ടതെന്നും കർശന നിർദേശമുണ്ട്. ഇത് പാലിക്കാത്ത പക്ഷം അച്ചടക്ക നടപടി സ്വീകരിക്കും എന്നും റിപ്പോർട്ടിൽ പറയുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top